Posted On
date_range Updated On
date_range നവകേരള നിർമാണം: പിണറായി ഷെയ്ഖ് നഹ്യാൻ ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി
ദുബൈ: നവകേരള നിർമിതിക്ക് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന യു.എ.ഇ യാത്ര പുരോഗമിക്കുന്നു. ഇതിെൻറ ഭാഗമായി സായിദ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദുമായി മുഖ്യമന്ത്രി ചർച്ച നടത്തി.
കേരളത്തിലെ പ്രളയദുരിതകാലത്ത് സായിദ് ഫൗണ്ടേഷൻ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ പിണറായി, കേരളത്തിെൻറ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചതായും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി അറിയിച്ചു.
ഷെയ്ഖ് നഹ്യാന്‍ ബിന്‍ സായിദ് കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുവെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നറിയിച്ചതായും മുഖ്യമന്ത്രി കുറിച്ചു. കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം ഷെയ്ഖ് നഹ്യാൻ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.