തിരുവനന്തപുരം: ജപ്പാനും കേരളവും തമ്മിെല വികസന സഹകരണ സാധ്യതകളെക്കുറിച്ച് മു ഖ്യമന്ത്രി പിണറായി വിജയന് ജപ്പാൻ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ജപ്പാ ന് പ്രാദേശിക പുനരുജ്ജീവന സഹമന്ത്രി സീഗോ കിതാമുരയുമായി നടന്ന കൂടിക്കാഴ്ചയില്‍ വ ാര്ധക്യവും ജനസംഖ്യാപരമായ മാറ്റങ്ങൾ, നഗരവത്കരണം, ദുരന്തനിവാരണം തുടങ്ങി കേര ളത്തിെൻറയും ജപ്പാെൻറയും പൊതുവിഷയങ്ങൾ ചർച്ചയായി.
വ്യവസായിക സഹകരണത്തെക്കു റിച്ച് സാമ്പത്തിക-വാണിജ്യ-വ്യവസായ മന്ത്രി ഹിഡെകി മക്കിഹാരയുമായി ചര്‍ച്ച നടന്നു. കേരളത്തില്‍ ജപ്പാന് എക്സ്റ്റേണല്‍ ട്രേഡ് ഓര്ഗനൈസേഷന് (ജെട്രോ) ഓഫിസ് സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. 2020 ജനുവരി ഒമ്പത്, 10 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ (അസെന്‍ഡ് 2020) പങ്കെടുക്കാന്‍ മക്കിഹാരയെയും മന്ത്രാലയത്തെയും ക്ഷണിച്ചു. ജപ്പാന് അന്താഷ്ട്ര സഹകരണ
ഏജന്‍സി (ജൈക്ക) ആസ്ഥാനത്ത് സീനിയര്‍ വൈസ് പ്രസിഡൻറ് ജുനിച്ചി യമദയുമായി കാസർകോട് മുതല്‍ തിരവനന്തപുരം വരെയുള്ള നിര്‍ദിഷ്ട അതിവേഗ റെയില്‍പാത സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
കേരളത്തില്‍ ഡിജിറ്റല്‍ ഹബ് ആരംഭിക്കാന്‍ മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് നിസാന്‍ മോട്ടോര്‍ കോഒാപറേഷന്‍ വൈസ് പ്രസിഡൻറ് മിനോരു നൗര്‍മറൂ പറഞ്ഞു. ടോക്കിയോയില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച സെമിനാറിലായിരുന്നു പ്രതികരണം. ഒരു വര്‍ഷത്തിനകം 600ഓളം പേര്‍ക്ക് തൊഴില്‍ നല്കാന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം തോഷിബ കമ്പനി അറിയിച്ചിരുന്നു. ഇലക്ട്രിക് വാഹനരംഗത്ത് വൻകുതിപ്പുണ്ടാക്കാൻ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ച ബാറ്ററി സാങ്കേതികവിദ്യ കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക് നൽകാമെന്ന് തോഷിബ വാഗ്ദാനം ചെയ്തു. ടോക്കിയോയിൽ നടത്തിയ ചർച്ചയിൽ തോഷിബ ഇന്ത്യ മാനേജിങ് ഡയറക്ടർ ടൊമോഹികോ ഒകാഡ മുഖ്യമന്ത്രി പിണറായി വിജയന് താൽപര്യപത്രം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.