ഔദ്യോഗിക വാഹനമുപേക്ഷിച്ച് പൊലീസ് എസ്കോർട്ടില്ലാതെ പിണറായി തിരുവനന്തപുരത്തിറങ്ങി; യാത്ര എ.കെ.ജി സെന്‍ററിലെ കാറിൽ

തിരുവനന്തപുരം: നിയമസഭാ തെ‍രഞ്ഞെടുപ്പിൽ മുന്നണിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. ഔദ്യോഗിക വാഹനവും പൊലീസ് എസ്കോർട്ടും ഉപേക്ഷിച്ചായിരുന്നു കാവൽ മുഖ്യമന്ത്രിയുടെ യത്ര. എ.കെ.ജി സെന്‍ററിലെ വാഹനമാണ് പിണറായി വിജയനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്. പൊലീസ് കൺട്രോൾ റൂമിൽനിന്നുള്ള പൈലറ്റ് വാഹനത്തിന്‍റെ അകമ്പടി മാത്രമണാണ് ഉണ്ടായിരുന്നത്. വി ശിവന്‍കുട്ടി, വി റോയ്, എ.എ റഹീം എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി.

വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്കാണ് പിണറായി പോയത്. കുടുംബവും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും  മറുപടി ഒരു ചിരിയിലൊതുക്കി. നാളെത്തെ സെക്രട്ടറിയേറ്റിന് ശേഷം പിണറായി വിജയന്‍ കണ്ണൂരിൽ മടങ്ങിപോകും.

കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനവും ഒഴിവാക്കി. തലസ്ഥാനത്തെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് മുഖ്യമന്ത്രി രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിന് മുമ്പ് കണ്ണൂരിലും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാവുന്നില്ല.

Tags:    
News Summary - Pinarayi leaves official vehicle for Thiruvananthapuram without police escort; travels in AKG Center car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.