സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഒരടി മുന്നോട്ടുപോകാൻ സർക്കാറിന് സാധിച്ചില്ല. ജനാധിപത്യ സർക്കാർ സ്ത്രീക്ക് ഭയമില്ലാതെ കഴിയാനുള്ള സാഹചര്യം ഒരുക്കണം. പരാതിയുമായി എത്തുന്ന സ്ത്രീയോട് അനുഭാവപൂർവമായ സമീപനം പുലർത്താൻ ഇപ്പോഴും പൊലീസിന് സാധിക്കുന്നില്ല. പൊലീസിനെ നിയന്ത്രിക്കാൻ സർക്കാറിന് കഴിയുന്നില്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. വനിത കമീഷൻ, വനിത വികസന കോർപറേഷൻ തുടങ്ങിയ സമിതികളുടെ കാര്യത്തിൽ പൊളിച്ചെഴുത്ത് അനിവാര്യമാണ്. പൊതുവിദ്യാഭ്യാസരംഗത്ത് കാര്യമായ ചുവടുവെപ്പുണ്ടാക്കാൻ ഒരുവർഷം കൊണ്ട് സാധിച്ചു. മലയാള ഭാഷാപഠനം നിർബന്ധമാക്കിയത് പൊതുവിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ്. അംഗൻവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചതും നേട്ടമാണ്. പാരിസ്ഥിതിക വിഷയങ്ങളിൽ കുറേക്കൂടി ജാഗ്രത പുലർത്തണം.
(സാമൂഹിക പ്രവർത്തക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.