പിണറായി സർക്കാറിെൻറ ഏറ്റവും വലിയ നേട്ടം എല്ലാ വിവാദങ്ങൾക്കിടയിലും ഒരു വർഷം പൂർത്തിയാക്കി എന്നതാണ്. വിവാദങ്ങൾ ഉണ്ടായെങ്കിലും അതിനെയെല്ലാം ദൃഢനിശ്ചയത്തോടെ നേരിടാൻ മുഖ്യമന്ത്രിക്കായി. പിണറായി വിജയനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം പണ്ടു മുതലേ അത്ര നല്ലതല്ല. പക്ഷേ, മാധ്യമ ഉപദേഷ്ടാക്കൾ ഉണ്ടായിട്ടും അദ്ദേഹത്തിന് ചില കാര്യങ്ങളിൽ വീഴ്ചപറ്റി. സി.പി.എം-സി.പി.െഎ അഭിപ്രായവ്യത്യാസങ്ങൾ സർക്കാറിന് മങ്ങലേൽപിച്ചു. പിണറായി വിജയന് 55 മാർക്ക് കൊടുക്കാം. കെ.എം. മാണിയെപ്പോലുള്ള കളങ്കിത വ്യക്തികളോട് അടുക്കുന്നത് പ്രതിച്ഛായ നഷ്ടപ്പെടുത്തുകയേ ഉള്ളൂ. ഇടതുപക്ഷം നിലനിൽക്കേണ്ടത് ബി.ജെ.പിയുടെ വളർച്ചയെ തടുക്കാൻ അത്യാവശ്യമാണ്.
(മാധ്യമപ്രവർത്തകൻ, ദുബൈ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.