മതപ്രഭാഷകനെതിരെ യു.എ.പി.എ ചുമത്തിയത് അന്വേഷിക്കുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: മതപ്രഭാഷകനെതിരെ യു.എ.പി.എ ചുമത്തിയത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.പി.എ ചുമത്തുന്നത് സർക്കാർ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വിദ്വേഷപ്രസംഗത്തിന്റെത പേരില്‍ സലഫീപ്രഭാഷകനായ ശംസുദ്ധീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയത് വിവാദമായിരുന്നു.

മതസ്​പർധ വളർത്തുന്ന തരത്തിലുള്ള പ്രഭാഷണങ്ങള്‍ നടത്തിയ സംഘ്പരിവാര്‍ പ്രചാരകരായ കെ.പി ശശികലക്കെതിരെയും ഗോപാലകൃഷ്ണനെതിരെയും യു.എ.പി.എയില്‍ നിന്നൊഴിവാക്കിയത് വിവാദമായിരുന്നു.

Tags:    
News Summary - pinarayi against uapa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.