തിരുവനന്തപുരം: കോവിഡ് ദുരിതകാലം സംസ്ഥാന സര്‍ക്കാര്‍ കൊയ്ത്തുകാലമായി മാറ്റുകയാണെന്ന പ്രതിപക്ഷത്തിെൻറ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതകാലമാകുമ്പോള് അതിനനുസരിച്ച് ചില തീരുമാനങ്ങളെടുക്കേണ്ടിവരും. ബസ് നിരക്ക് വര്‍ധനയും അതിെൻറ ഭാഗമാണ്. ബസുകളിൽ സാധാരണ അനുവദിക്കുന്നതിൽ പകുതി ആളുകളെയേ ഇപ്പോൾ കൊണ്ടുപോകാൻ കഴിയൂ. അതുകൊണ്ടാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടിവന്നത്.
ബിവറേജസ്, ബെവ്കോ അഴിമതി ആരോപണം പ്രതിപക്ഷത്തിെൻറ പഴയ ശീലം കൊണ്ട് പറയുന്നതാണെന്നും തങ്ങള്‍ക്ക് അത് ശീലമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗമെന്ന പ്രതിപക്ഷത്തിെൻറ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു.
‘ഒാേട്ടാറിക്ഷാ നിരക്ക് തോന്നുംപടി വാങ്ങാനാകില്ല. കിലോമീറ്റർ നിരക്കിലേ അത് വാങ്ങാൻ സാധിക്കൂ. പൊതുഗതാഗതം ജില്ലകളിൽ മാത്രം പരിമിതപ്പെടുത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനുകൾ എത്തുന്നുണ്ട്. അതുസംബന്ധിച്ച വിശദാംശങ്ങൾ വാർറൂമിൽ നിന്ന് ലഭിക്കും.
നാട്ടിലേക്ക് വരാനുള്ള സൗകര്യം മുൻഗണന വിഭാഗങ്ങൾക്ക് ആദ്യം സൗകര്യപ്പെടും വിധത്തിൽ എല്ലാവരും ഒൗദ്യോഗിക സംവിധാനങ്ങളുമായി സഹകരിക്കണം. ഗര്‍ഭിണികള്‍ , രോഗബാധിതര്‍, കുട്ടികള്‍ ഇങ്ങനെയുള്ള ആളുകളാണ് ആദ്യം എത്തിക്കേണ്ടത്.
എന്നാല്‍, അത്ര അത്യാവശ്യമില്ലാത്തവർ ഈ സംവിധാനത്തിെൻറ പ്രയോജനം പറ്റുകവഴി മുന്‍ഗണന ലഭിക്കേണ്ടവര്‍ കുടുങ്ങിപ്പോകുകയാണ്. ഈ അവസ്ഥ ഒഴിവാക്കണം. ആരും ഇപ്പോഴുള്ളിടത്ത് കുടുങ്ങില്ല. എല്ലാവർക്കും നാട്ടിലേക്കെത്താനുള്ള സംവിധാനം ഒരുക്കും. അനാവശ്യമായ തിക്കും തിരക്കും അപകടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.