മുറിവുണക്കാൻ പന്നിയുടെ പിത്താശയ സ്‌തരം; ശ്രീചിത്രക്ക് പേറ്റന്‍റ്

തിരുവനന്തപുരം: പന്നിയുടെ പിത്താശയ സ്‌തരം ഉപയോഗിച്ച് മനുഷ്യശരീരത്തിലെ മുറിവുണക്കുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്‍റെ ഔഷധത്തിന് പേറ്റന്റ്. ഇതിന്റെ നിർമാണ ചുമതലയുള്ള അലികോൺ മെഡിക്കൽസിന് കേന്ദ്ര ഡ്രഗ്സ് കൺട്രോളറുടെ അനുമതിയും ലഭിച്ചു. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ ഔഷധം വളരെ വേഗം മുറിവുണക്കുന്നതിന് സഹായകമാണെന്ന് കണ്ടെത്തിയതായി ബയോമെഡിക്കൽ ടെക്നോളജി വിഭാഗം മേധാവി ഡോ. ഹരികൃഷ്ണ വർമ, ഡീൻ ഡോ. റോയ് ജോസഫ്, എക്‌സ്‌പെരിമെന്റൽ പത്തോളജി വിഭാഗം മേധാവി ഡോ. ടി.വി. അനിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഹൃദയത്തിലേക്കു മരുന്നുകൾ എത്തിക്കുന്ന രീതിയിലൂടെ ഇത് മുറിവിൽ എത്തിക്കാനാകും. പ്രമേഹരോഗികളുടെ ശരീരത്തിൽ മുറിവുണ്ടായാൽ ഉണങ്ങാൻ പ്രയാസമാണ്.

എന്നാൽ, പന്നിയുടെ പിത്താശയത്തിൽ നിന്നെടുത്ത പാളികളും കുഴമ്പും ഇത്തരം മുറിവുകൾ ഉണക്കാൻ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. പന്നിയുടെ പിത്താശയത്തിലെ കോശങ്ങളിലെ കുഴമ്പ് തൊലിപ്പുറത്തുള്ള മുറിവുകൾക്ക് മുകളിൽ വെച്ചുപിടിപ്പിച്ചാൽ വേഗത്തിൽ കരിയുന്നതായി തെളിഞ്ഞു. തുടർന്നാണ് ആന്തരിക മുറിവുകൾ ഉണക്കുന്നതിന് ഇതിന്റെ സാധതയെക്കുറിച്ച് ഗവേഷണം ആരംഭിച്ചത്. ഡോ.ടി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കെ.വി. പ്രതീഷും ഡോ. കെ.എസ്. പ്രവീണും ഉൾപ്പെടുന്ന സംഘമാണ് ഗവേഷണം പൂർത്തിയാക്കിയത്.

Tags:    
News Summary - Pig gall bladder for wound healing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.