വിദ്യാർഥികൾക്കിടയിലേക്ക് പിക്കപ്പ് ലോറി മറിഞ്ഞു; ഏഴു പേർക്ക് പരിക്ക്

കുന്ദമംഗലം (കോഴിക്കോട്): സ്കൂൾ വിദ്യാർഥികൾക്കിടയിലേക്ക് പിക്കപ്പ് ലോറി മറിഞ്ഞ് ഏഴു പേർക്ക് പരിക്കേറ്റു. എട്ട ാം ക്ലാസ് വിദ്യാർത്ഥിനി നന്ദനയുടെ പരിക്ക് ഗുരുതരമാണ്. വിദ്യാര്‍ത്ഥികളെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേ ശിപ്പിച്ചു.

Full View

​കോഴിക്കോട് പയമ്പ്ര ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരത്താണ് അപകടം. റോഡിലെ കയറ്റം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് ലോറി നടന്ന് പോകുകയായിരുന്ന വിദ്യാർഥികൾക്കു മേലേക്ക് മറിയുകയായിരുന്നു. കുട്ടികൾ റോഡരികിലെ ഓവുചാലിൽ വീണതിനാൽ വൻ ദുരന്തം ഒഴിവായി.

കോൺക്രീറ്റ് ജോലിക്കുള്ള സാധനങ്ങൾ കയറ്റിവന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. അമിതഭാരമാണ് ലോറി മറിയാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും അധ്യാപകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Tags:    
News Summary - pickup lorry accident in payimbra calicut-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.