ഐ.പി.എൽ ലൈവ് സ്ട്രീമിങ്ങിന്‍റെ പേരിൽ തട്ടിപ്പെന്ന്​ പൊലീസ്

തി​രു​വ​ന​ന്ത​പു​രം: ഐ.​പി.​എ​ൽ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ജ​ന്യ ലൈ​വ് സ്ട്രീ​മി​ങ്​ വാ​ഗ്ദാ​നം ചെ​യ്തും സൈ​ബ​ർ ത​ട്ടി​പ്പ്​ തു​ട​ങ്ങി​യ​താ​യി പൊ​ലീ​സ്. ‘XMTV Live’ ഉ​ൾ​പ്പെ​ടെ വ്യാ​ജ ആ​പ്പു​ക​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. സൗ​ജ​ന്യ​മാ​യി ഐ.​പി.​എ​ൽ കാ​ണാ​മെ​ന്ന പ​ര​സ്യ​ത്തി​ലൂ​ടെ വ്യാ​ജ ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ ഫോ​ണി​ന്റെ നി​യ​ന്ത്ര​ണം ത​ട്ടി​പ്പു​കാ​രു​ടെ കൈ​ക​ളി​ലെ​ത്തു​ക​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തേ​ക്കാം.

സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​ത്. ഫ്രീ ​സ്ട്രീ​മി​ങ് ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ ഒ​ഫി​ഷ്യ​ൽ ആ​പ്പ് സ്റ്റോ​റു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ഡൗ​ൺ​ലോ​ഡ് ചെ​യ്ത ആപ്പു​ക​ളി​ൽ അ​നു​മ​തി​ക​ൾ ന​ൽ​കു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണം. അ​പ​രി​ചി​ത​ ആ​പ്പു​ക​ൾ​ക്ക് ഫോ​ണി​ലെ എ​സ്.​എം.​എ​സ്, ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ, സ്ക്രീ​ൻ ഷെ​യ​റി​ങ് എ​ന്നി​വ​ക്ക് അ​നു​മ​തി ന​ൽ​ക​രു​ത്. ബാ​ങ്ക് വി​വ​ര​ങ്ങ​ളും ഒ.​ടി.​പി​യും കൈ​മാ​റ​രു​ത്. അ​പ​രി​ചി​ത പ്ലാ​റ്റ്‌​ഫോ​മി​ൽ യു.​പി.​ഐ പി​ൻ വി​വ​ര​ങ്ങ​ൾ ന​ൽ​ക​രു​ത്. സൈ​ബ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ൽ ഉ​ട​ൻ 1930 ന​മ്പ​റി​ലോ www.cybercrime.gov.in എ​ന്ന പോ​ർ​ട്ട​ലി​ലോ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - Police allege fraud in the name of IPL live streaming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.