കേരള ഹൈകോടതി

ക്ഷാമബത്ത കുടിശ്ശിക: ഹരജി നാളെ ഹൈകോടതി പരിഗണിക്കും

കൊ​ച്ചി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക ന​ൽ​കു​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പാ​ലി​ക്കാ​ത്ത​തി​നെ​തി​രാ​യ ഹ​ര​ജി തി​ങ്ക​ളാ​ഴ്​​ച ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കും. 2021 ജൂ​ലൈ മു​ത​ലു​ള്ള ഡി.​എ കു​ടി​ശി​ക ജീ​വ​ന​ക്കാ​ർ​ക്ക് എ​ട്ട്​ ഗ​ഡു​ക്ക​ളാ​യി ന​ൽ​കു​മെ​ന്ന്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വി​ശ​ദ​മാ​യ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ര​ജി​ക്കാ​ര​നാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ കേ​ര​ളാ യൂ​നി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. മ​ഹേ​ഷ്​ ന​ൽ​കി​യ ഉ​പ​ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ്​ വി​ജു എ​ബ്ര​ഹാം പ​രി​ഗ​ണി​ക്കു​ക. കു​ടി​ശ്ശി​ക​യു​ടെ ആ​ദ്യ​ഗ​ഡു ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ത​ന്നെ പ​ലി​ശ​യ​ട​ക്കം അ​നു​വ​ദി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

കേ​സി​നെ തു​ട​ർ​ന്ന് തു​ക ഘ​ട്ടം​ഘ​ട്ട​മാ​യി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും, മു​ൻ​കാ​ല പ്രാ​ബ​ല്യം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. കു​ടി​ശ്ശി​ക കൊ​ടു​ത്തു​തീ​ർ​ക്കാ​ൻ 40,000 കോ​ടി രൂ​പ വേ​ണ്ടി വ​രു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​തു​ക​യാ​ണ്​ ഗ​ഡു​ക്ക​ളാ​യി ന​ൽ​കു​മെ​ന്ന്​ അ​റി​യി​ച്ച​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം​വെ​ച്ചു​ള്ള പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​ണി​തെ​ന്നും ഉ​പ​ഹ‌​ര​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

Tags:    
News Summary - Famine allowance arrears: High Court to consider petition tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.