വടകര: സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതി കക്കട്ട്, ചീക്കൊന്നുമ്മല്‍ കൈവേലിക്കല്‍ ബിബീഷിനെ (35) പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. നേരത്തെ, ഇയാൾ േജാലിചെയ്ത വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്റ്റുഡിയോവിലും ഇയാൾ പുതുതായി ആരംഭിച്ച പുറമേരിയിലെ ദിശാ സ്റ്റുഡിയോവിലുമാണ് തെളിവെടുപ്പ് നടന്നത്. താന്‍ ഫോട്ടോയെടുത്തത് ഫേസ്ബുക്കില്നിന്നാണെന്ന് ബിബീഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റുഡിയോ ഉടമകള്‍ കുടുക്കിയതാണോയെന്ന ചോദ്യത്തിന് ‘‘എല്ലാം നിങ്ങള്‍ക്ക് അറിയാമല്ലേ’’ എന്നായിരുന്നു മറുപടി.
45,000ത്തോളം ഫോട്ടോ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒന്ന്, 50 ആക്കുന്ന നിങ്ങളോട് എന്ത് പറയാനാണെന്നായിരുന്നു ബിബീഷിെൻറ മറുപടി. വെള്ളിയാഴ്ച രാവിലെ 12 മണിയോടെ വടകരയിലെ സ്റ്റുഡിയോവിലും വൈകീട്ട് നാലുമണിയോടെ പുറമേരിയിലും എത്തിച്ചാണ് തെളിവെടുത്തത്.
ഇരുസ്ഥാപനങ്ങളിലും നേരത്തെ, പരിശോധന നടത്തിയ പൊലീസ് കമ്പ്യൂട്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു. സദയം സ്റ്റുഡിയോയിൽ പ്രതിയെയും കൊണ്ടുവന്നപ്പോള്‍ താക്കോൽ മാറിപ്പോയതിനാല്‍ അന്വേഷണ സംഘത്തിന് പ്രതിയെയുംകൊണ്ട് തിരികെ പോകേണ്ടിവന്നു. ഇടുക്കിയില്‍നിന്നാണ് ബുധനാഴ്ച പുലര്‍ച്ചെ ബിബീഷ് അറസ്റ്റിലാകുന്നത്. സ്റ്റുഡിയോ ഉടമകളായ വൈക്കിലശ്ശേരിയിലെ സതീശനും ദിനേശനും തൊട്ടില്‍പ്പാലം കുണ്ടുതോടില്‍ നിന്നു പിടിയിലായശേഷം റിമാൻഡിലാണ്. തെളിവെടുപ്പിന് എത്തിക്കുന്ന വിവരമറിഞ്ഞ് നിരവധിപേര്‍ സ്റ്റുഡിയോ പരിസരത്ത് തടിച്ചുകൂടി. അന്വേഷണ ഉദ്യോഗ-സ്ഥയായ സി.ഐ സി. ഭാനുമതിയുടെ നേതൃത്വത്തിലാണ് പ്രതിയെ കൊണ്ടുവന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി ഇയാളെ കോടതിയില്‍ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.