കെ.ജി.എച്ച്.പി.ഒ പൊതുസമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

മുഴുവൻ ഹോമിയോ സ്ഥാപനങ്ങളിലും ഫാർമസിസ്റ്റ് തസ്തികകൾ അനുവദിക്കണം -കെ.ജി.എച്ച്.പി.ഒ.

കൊച്ചി: സർക്കാർ സംസ്ഥാനത്തെ മുഴുവൻ ഹോമിയോ ഡിസ്പൻസറികളിലും ഹോമിയോ ഫാർമസിസ്റ്റ് തസ്തിക അനുവദിക്കണമെന്ന് എറണാകുളം പത്തടിപാലം പി.ഡബ്ല്യൂ.ഡി ഹാളിൽ ചേർന്ന കേരള ഗവ. ഹോമിയോ ഫാർമസിസ്റ്റ്സ് ഓർഗനൈസേഷന്റെ 6-ാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വ്യവസായ മന്ത്രി പി. രാജീവ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു.

സംസ്ഥാന പ്രസിഡന്റ് ടി.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.ജി.എച്ച്.എം.ഒ. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെസി ഉതുപ്പ്, കെ.ജി.എ.പി.എ. വൈസ് പ്രസിഡന്റ് ബെൻസി പോൾ, ഗവ. ഹോമിയോ നഴ്സസ് പ്രതിനിധി മിനിമോൾ സെബാസ്റ്റ്യൻ, ഇൻഷുറൻസ് മെസിക്കൽ സർവീസ് പ്രതിനിധി രഞ്ജിത അനിൽ, ഹോമിയോ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ ആകാശ് കെ.വി എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ വിരമിച്ച കെ.ജി.എച്ച്.പി.ഒ അംഗങ്ങൾക്ക് എം.പി ഹൈബി ഈഡൻ ഉപഹാരങ്ങൾ സമ്മാനിച്ചു. ജനറൽ സെക്രട്ടറി സജീഷ് കെ. സ്വാഗതവും സ്വാഗത ചെയർമാൻ സുനിൽ കുമാർ ഒ.ബി നന്ദിയും പറഞ്ഞു.

നജീബ് ഇബ്രാഹീം (ജന. സെക്രട്ടറി), സജീഷ് കെ. (സംസ്ഥാന പ്രസിഡന്‍റ്), അനീഷ് കുമാർ ഇ.സി. (ട്രഷറർ)

പുതിയ ഭാരവാഹികൾ

പ്രസിഡന്റ്: സജീഷ് കെ. വൈസ് പ്രസിഡന്റുമാർ: മഹേഷ് മോഹൻ, വിദ്യ വിമൽ. ജനറൽ സെക്രട്ടറി: നജീബ് ഇബ്രാഹിം. ജോ. സെക്രട്ടറിമാർ: ദിവ്യമോൾ ഡി, ആശ മോഹൻ. ട്രഷറർ: അനീഷ് കുമാർ ഇ.സി. വനിത ഫോറം കൺവീനർ: മഞ്ജുള എ.പി. സംസ്ഥാന ഓഡിറ്റർ: റീജ മോൾ വി.എസ്.

Tags:    
News Summary - Pharmacist posts should be allotted in all homeopathic institutions says KGHPO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.