കോഴിക്കോട്: ഒൗഷധങ്ങളുടെ നിർമാണ, ഇറക്കുമതി ചെലവും വിലയുമടങ്ങിയ ഫാർമ ഡാറ്റ ബാങ്കിേലക്ക് വിവരങ്ങൾ നൽകാൻ മടിക്കുന്ന 634 മരുന്നുകമ്പനികൾക്ക് മൂന്നാമതും ‘അന്ത്യശാസനം’. ഇൻറഗ്രേറ്റഡ് ഫാർമസ്യൂട്ടിക്കൽ ഡാറ്റാബേസ് മാനേജ്മെൻറ് സിസ്റ്റം എന്ന ഫാർമ ഡാറ്റ ബാങ്കിൽ ലഭിക്കുന്ന വിവരങ്ങൾക്ക് അനുസരിച്ച് മരുന്നുവില ഗണ്യമായി കുറക്കാനുള്ള നീക്കങ്ങളാണ് മരുന്ന് ഉൽപാദകർ അട്ടിമറിക്കുന്നത്. ഒാൺലൈനായി മുഴുവൻ വിവരങ്ങളും ഉടൻ സമർപ്പിക്കണമെന്ന് ദേശീയ ഒൗഷധവില നിയന്ത്രണസമിതി ഉത്തരവിട്ടിട്ടുണ്ട്. ഒരു കമ്പനി വിപണിയിലെത്തിക്കുന്ന മുഴുവൻ മരുന്നുകളുടെയും വിവരങ്ങളാണ് സമർപ്പിക്കേണ്ടത്.
ഫാർമ ഡാറ്റ ബാങ്ക് നിലവിൽവന്നാൽ മരുന്നുകളുടെ യഥാർഥ നിർമാണ, ഇറക്കുമതി ചെലവ് ഉപഭോക്താക്കൾക്കും ഒൗഷധ വില നിയന്ത്രണ സമിതിക്കും വ്യക്തമായി മനസ്സിലാക്കാനാവും. വിലനിയന്ത്രണ പട്ടികയിലുള്ളതും ഇല്ലാത്തുമായ മരുന്ന് സംയുക്തങ്ങളുടെ വിലവിവരവും ലഭിക്കും. കൃത്യമായ ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിലനിയന്ത്രണ സമിതി കമ്പനികളുടെ കൊള്ളവില തടയുന്നത്.
2014 ഒക്ടോബറിലാണ് ഫാർമ ഡാറ്റ ബാങ്കിേലക്ക് വിവരങ്ങൾ നൽകാത്തതിെൻറ പേരിൽ മരുന്നു കമ്പനികൾക്ക് ആദ്യമായി നോട്ടീസ് അയക്കുന്നത്. ചില കമ്പനികൾ മാത്രമാണ് അനുകൂലമായി പ്രതികരിച്ചിരുന്നത്. ആഗോള ഭീമന്മാരായ കമ്പനികൾ പലതും വിലനിയന്ത്രണ സമിതിയുടെ നിർദേശത്തെ അവഗണിക്കുകയായിരുന്നു. പിന്നീട് ഇൗ വർഷം ജനുവരിയിൽ വീണ്ടും ‘അന്ത്യശാസനം’ നൽകി. 694 കമ്പനികൾക്കാണ് മുന്നറിയിപ്പ് നോട്ടീസ് അയച്ചത്. എന്നാൽ, 64 കമ്പനികൾമാത്രം വിവരങ്ങൾ സമർപ്പിച്ചു. ഒാൺലൈനായി സമർപ്പിക്കണെമന്ന നിർദേശം മറികടന്ന് നിശ്ചിത ഫോമുകളിൽ നേരിട്ട് സമർപ്പിച്ചവരുമുണ്ട്. മരുന്നു കമ്പനികളുമായും സംഘടനകളുമായും ചർച്ച നടത്തിയിട്ടും അനുസരിക്കാൻ തയാറായില്ല.
ഒാൺലൈനിൽ വിവരങ്ങൾ ഉടൻ സമർപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുെമന്ന് വിലനിയന്ത്രണ സമിതി പുതിയ ഉത്തരവിൽ മുന്നറിയിപ്പ് നൽകി. ഉൽപാദകർക്ക് പകരം വിതരണ കമ്പനിക്കാർ ഫാർമ ഡാറ്റ ബാങ്കിേലക്ക് വിവരങ്ങൾ സമർപ്പിക്കരുതെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്കും മരുന്ന് ഉൽപാദക സംഘടനകൾക്കുമടക്കം അയച്ച ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.