പി എച്ച് സ്മാരക മാനവമൈത്രി പുരസ്കാരം എം.എൻ. കാരശ്ശേരിക്ക്

കോഴിക്കോട്: കേരള മാപ്പിള കല അക്കാദമി രണ്ടാമത് പി.എച്ച്. അബ്ദുള്ള മാസ്റ്റർ സ്മാരക മാനവമൈത്രി പുരസ്‌കാരം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനും നിരൂപകനുമായ എം.എൻ. കാരശ്ശേരിക്ക് നൽകുമെന്ന് അക്കാദമി സംസ്ഥാന പ്രസിഡന്റ്‌ എ.കെ. മുസ്തഫ, ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ എന്നിവർ അറിയിച്ചു.

ഡോ. എം.കെ. മുനീർ, ഫൈസൽ എളേറ്റിൽ, പ്രൊഫ. എ.പി. സുബൈർ, സിബല്ല സദാനന്ദൻ എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മെയ്‌ 23ന് മൂന്നു മണിക്ക് കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പി.എച്ച് അനുസ്മരണ സംഗമത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും. പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും. കഴിഞ്ഞ വർഷം മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ കെ.പി. രാമനുണ്ണിക്കായിരുന്നു അവാർഡ് നൽകിയത്.

Tags:    
News Summary - PH Memorial Humanitarian Award to M.N. Karassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.