പി.ജി മെഡിക്കൽ വിദ്യാർഥികൾ പ്രതിഷേധത്തിന്

തിരുവനന്തപുരം: വാഗ്ദാനങ്ങൾ പാലിക്കാതെ ആരോഗ്യ മന്ത്രിയും സർക്കാറും വഞ്ചിച്ചതായി ആരോപിച്ച് കേരള മെഡിക്കൽ പോസ്റ്റ്ഗ്രാജ്വേറ്റ്സ് അസോ. സെപ്റ്റംബർ 29ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.

സർക്കാർ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ ആശുപത്രികളിൽ പ്രതിഷേധം സംഘടിപ്പിക്കും. അടുത്ത മാസം മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് നടത്തിയ സമരങ്ങളുടെ ഭാഗമായി നൽകിയ ഉറപ്പുകൾ ഒന്നും സർക്കാർ പാലിച്ചില്ലെന്ന് സെക്രട്ടറി ഡോ. എ.ജെ. നിതിൻ, പ്രസിഡന്റ് ഡോ. ഇ.എ. റൂവൈസ് എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 29ന് വാർഡുകൾ, ഒ.പികൾ ഉൾപ്പെടെ ബഹിഷ്കരിക്കുമെന്നും ഇവർ അറിയിച്ചു.

Tags:    
News Summary - PG medical students protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.