സമരം നടത്തുന്ന പി.ജി ഡോക്​ടർമാർ ഹോസ്റ്റൽ ഒഴിയേണ്ട; ഉത്തരവ്​ പിൻവലിച്ചു

തിരുവനന്തപുരം: സമരം നടത്തുന്ന പി.ജി.ഡോക്​ടർമാർ തൽക്കാലത്തേക്ക്​ ഹോസ്റ്റൽ ഒഴിയേണ്ട. ഇതുമായി ബന്ധപ്പെട്ട്​ മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽമാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ്​ പിൻവലിച്ചു. സമരത്തിലുള്ള പി.ജി ഡോക്​ടർമാർ ഹോസ്റ്റലിൽ നിന്നും കാമ്പസിൽ നിന്നും വിട്ടുനിൽക്കണമെന്നായിരുന്നു വിവാദ ഉത്തരവ്​.

സമരത്തില്‍ പങ്കെടുക്കുന്ന പി.ജി ഡോക്ടര്‍മാര്‍ ഹോസ്​റ്റല്‍ ഒഴിയണമെന്നും കാമ്പസില്‍നിന്ന്​ വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട്, തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരാണ്​ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയത്​. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇനിയൊരു ഉത്തരവുണ്ടാകുംവരെ കാമ്പസില്‍നിന്ന്​ മാറി നില്‍ക്കണമെന്നാവശ്യപ്പെടുന്ന സര്‍ക്കുലറെന്നും പ്രിന്‍സിപ്പല്‍മാര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒമ്പത് ദിവസമായി ഒ.പി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ച് പി.ജി. ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയും നടന്നു. എന്നിട്ടും അനുകൂല ഉത്തരവ് ഇറക്കാത്തതിനെത്തുടര്‍ന്നാണ്​ ഗത്യന്തരമില്ലാതെ അത്യാഹിത വിഭാഗം ജോലി ബഹിഷ്‌കരിക്കുന്നതെന്നാണ് ഡോക്​ടർമാർ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയത്​.

Tags:    
News Summary - PG doctors on strike should not vacate hostel; The order was withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.