പി.എഫ് പൊതുമേഖല സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തും

ഹൈദരാബാദ്: എംപ്ളോയീസ് പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്നും പൊതുമേഖല ബ്ളൂ ചിച് കമ്പനികളില്‍ (സ്ഥിരമായി ലാഭം നല്‍കുന്നതും ബാധ്യതകള്‍ കുറഞ്ഞതുമായ കമ്പനികള്‍) കൂടുതല്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. പി.എഫ്.ഒയിലേക്ക് വന്‍തോതില്‍ ധനസമാഹരണം നടത്താനുള്ള നീക്കത്തിന്‍െറ ഭാഗമായാണിത്.

നോട്ട് അസാധുവാക്കലിനുശേഷം ബാങ്കുകളില്‍ നിന്നുള്ള പലിശ നിരക്കില്‍ ഇടിവു സംഭവിച്ചതിനെ തുടര്‍ന്ന് പി.എഫ് ആദായത്തില്‍ കുറവ് സംഭവിച്ചിരുന്നു. ഇത് മറികടക്കുന്നതിനും വരിക്കാര്‍ക്ക് നല്‍കുന്ന പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിനുമായി നിക്ഷേപക്രമത്തില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ ആലോചിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.  ഈ വര്‍ഷം മുതല്‍ പി.എഫ് പലിശ നിരക്ക് 8.65 ശതമാനമാക്കി കുറക്കുമെന്ന് പി.എഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിക്ഷേപങ്ങള്‍ക്ക് 2014-15, 2015-16 വര്‍ഷങ്ങളില്‍ നല്‍കിയ പലിശ 8.80 ശതമാനമായിരുന്നു.   

 20 ശതമാനം വരെയായിരുന്നു പൊതുമേഖല കമ്പനികളില്‍ പി.എഫ് നിക്ഷേപതോത്. എന്നാല്‍, ഈ വര്‍ഷം  മുതല്‍ അത് 30 ശതമാനം വരെ  ആക്കിയെന്നും  ദത്താത്രേയ അറിയിച്ചു. നിലവില്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ പലിശയാണ് ഇതില്‍നിന്ന, ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഒ.എന്‍.ജി.സി, ഭാരത് ഇലക്ട്രോണിക്സ് തുടങ്ങിയ പൊതുമേഖല കമ്പനികള്‍ ഇതിനകംതന്നെ പി.എഫില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ സന്നദ്ധമായിട്ടുണ്ട്.

Tags:    
News Summary - pf investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.