പെട്രോള്‍ പമ്പ് സമരമില്ല; സംസ്ഥാനം ഇന്ധന പ്രതിസന്ധിയിലേക്ക്
അറുനൂറോളം ടാങ്കറുകളാണ് സംസ്ഥാനത്തേക്കുള്ള തൊള്ളായിരത്തോളം ഐ.ഒ.സി പമ്പുകളിലേക്ക് പെട്രോളും ഡീസലും എത്തിക്കുന്നത്. ടാങ്കര്‍ പണിമുടക്ക് ആരംഭിച്ച ശനിയാഴ്ച 113 ലോഡ് ഇന്ധനമാണ് ടെര്‍മിനലില്‍ നിന്നും പുറത്തേക്ക് പോയത്.
അറുനൂറോളം ലോഡ് പോകേണ്ട തിങ്കളാഴ്ച ഇന്ധനനീക്കം നടന്നില്ല. ഇതോടെ പെട്രോള്‍ പമ്പുകൾ ഇന്ധനം ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. സമരം ഒത്തുതീര്‍ക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ലാത്തതിനാല്‍ ചൊവ്വാഴ്ചയും ടാങ്കര്‍ ലോറികള്‍ ഇന്ധനം കൊണ്ടുപോകാനിടയില്ല.
ഐ.ഒ.സിയുടെ പുതുക്കിയ ടെണ്ടര്‍ നടപടികളിലെ അപാകം പരിഹരിക്കാന്‍ നടപടി വേണമെന്ന മുഖ്യ ആവശ്യം ഉന്നയിച്ചാണ് സമരസമിതി പണിമുടക്കുന്നത്. ഇതുള്‍പ്പെടെ ഏതാനും ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ പണിമുടക്ക് നടത്തിയിരുന്നു. കഴിഞ്ഞ മാസം 24ന് തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ സമരം താല്‍കാലികമായി ഒത്തുതീര്‍പ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.