പെ​​ട്രോൾ പമ്പ്​ സമരം പിൻവലിച്ചു

ന്യൂഡൽഹി: ​പ്രതിദിനം ഇന്ധനവില പരിഷ്​കരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്​ പമ്പുടമകൾ ആഹ്വാനംചെയ്​ത രാജ്യവ്യാപക സമരം പിൻവലിച്ചു. വെള്ളിയാഴ്​ച നടത്താനിരുന്ന സമരമാണ്​ പെ​േ​ട്രാളിയം മന്ത്രി ധർമേ​ന്ദ്ര പ്രധാനുമായുള്ള ചർച്ചയെ തുടർന്ന്​ പിൻവലിച്ചത്​. പെട്രോൾ വിലവർധന നിലവിൽവരുന്ന സമയം രാവിലെ ആറു മണിയാക്കാനുള്ള ആവശ്യം സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ്​ സമരം പിൻവലിച്ചത്​.

അർധരാത്രി 12 മുതൽ വിലവർധന നിലവിൽ വരുന്നത്​ പമ്പുടമകൾക്ക്​ പ്രയാസം സൃഷ്​ടിച്ചിരുന്നു. ദിവസവും വിലമാറുന്നതോടെ ഇത്​ കൂടുതൽ രൂക്ഷമാകുമെന്ന്​ പമ്പുടമകൾ ചൂണ്ടിക്കാണിച്ചിരുന്നു. വില പരിഷ്​കരണത്തി​​​െൻറ പുതിയ സമയം പമ്പുടമകൾ അംഗീകരിച്ചതായും അതിനാൽ നേരത്തേ തീരുമാനിച്ച പ്രകാരം വെള്ളിയാ​ഴ്​ച മുതൽ പ്രതിദിനം ഇന്ധനവില പരിഷ്​കരിക്കുമെന്നും മന്ത്രി ധർമേ​ന്ദ്ര പ്രധാൻ അറിയിച്ചു. 

Tags:    
News Summary - petrol pump strike withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.