Posted On
date_range Updated On
date_range പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന് ഹരജി
കൊച്ചി: പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിക്കുകീഴിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഡീസലിെൻറയും പെട്രോളിെൻറയും വില ദിേനന കുതിച്ചുകയറുന്ന അവസ്ഥ ഒഴിവാക്കാൻ ഇവക്ക് ജി.എസ്.ടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാറാണ് ഹരജി നൽകിയിരിക്കുന്നത്.
രാജ്യാന്തര വിപണിയിലെ വിലക്കനുസരിച്ചാണ് ഇന്ധനങ്ങളുടെ വിലവർധനയെന്ന് പറയുേമ്പാഴും തെരഞ്ഞെടുപ്പുസമയത്ത് വില നിയന്ത്രിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കഴിയുന്നുണ്ട്. ജി.എസ്.ടി പരിധിക്കുകീഴിൽ കൊണ്ടുവരുന്നതോടെ ഇന്ധനവില നിയന്ത്രിക്കാനാവും. ഇന്ധനത്തിന് വിൽപന നികുതി, അധിക നികുതി, സെസ് തുടങ്ങിയവ ചുമത്തുന്നതിൽനിന്ന് സംസ്ഥാന സർക്കാറിനെ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.