കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ ബിഷപ് പദവിയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ വനിത സംഘടനകള്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് നിവേദനം നല്കി.
പീഡനക്കേസിൽ ആരോപണവിധേയനായ ബിഷപ് ഔദ്യോഗികപദവിയിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കും. ഇരക്ക് ശരിയായ രീതിയില്‍ മൊഴി നല്‍കാന്‍പോലും കഴിയാത്ത സാഹചര്യമാകും ഉണ്ടാവുക. വിഷയത്തിെൻറ ഗൗരവം സ്ഥാനപതി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രദ്ധയിൽപെടുത്തണമെന്നും അടിയന്തര നടപടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. മഹിള അസോസിയേഷൻ അടക്കമുള്ള സംഘടനകള്‍ക്ക് പുറമെ വനിത സാമൂഹികപ്രവര്‍ത്തകരും നിവേദനം നല്‍കാനെത്തിയിരുന്നു.
അതിനിടെ, ബിഷപ്പിനെതിരായ അന്വേഷണത്തിൽ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്ന ആക്ഷേപവും ശക്തമായി. ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിലേക്കുവരെ കാര്യങ്ങൾ എത്തിയിരുന്നെങ്കിലും അേന്വഷണസംഘം ഇപ്പോൾ മൗനം പാലിക്കുകയാണ്. കന്യാസ്ത്രീയുടേതടക്കം നിരവധി പേരുടെ മൊഴിയെടുത്തെങ്കിലും അന്വേഷണ പുരോഗതി വിലയിരുത്താനും പൊലീസ് തയാറാവുന്നില്ല.
ജലന്ധറിലേക്ക് അന്വേഷണസംഘം എന്ന് പോകുമെന്ന ചോദ്യത്തിനും മറുപടിയില്ല. തിരക്കിട്ട് ബിഷപ്പിൽനിന്ന് െമാഴിയെടുക്കേണ്ടതിെല്ലന്നാണ് തീരുമാനം. ഫലത്തിൽ കേസന്വേഷണം മരവിച്ച അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.