കോഴിക്കോട്: രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണമുണ്ടായ സാഹചര്യത്തിൽ ഇവരുമായി സമ്പർക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. മേയ് അഞ്ചിന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ മെഡിക്കൽ കോളജ് ആശുപത്രി കാഷ്യാലിറ്റി, സി.ടി സ്കാൻ റൂം, വിശ്രമമുറി എന്നിവിടങ്ങളിലും 14ന് രാത്രി ഏഴുമുതൽ ഒമ്പതുവരെയും 18, 19 തീയതികളിൽ ഉച്ച രണ്ടുവരെയും ബാലുശ്ശേരി ഗവ. ആശുപത്രിയിലും പോയവർ സ്റ്റേറ്റ് നിപ സെല്ലിൽ വിളിച്ചറിയിക്കണം. 0495 -2381000 എന്ന ഫോൺ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു. ഇൗ ദിവസങ്ങളിൽ മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയിൽ അഖിൽ, കോട്ടൂർ പൂനത്ത് നെല്ലിയുള്ളതിൽ റസിൻ എന്നിവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരും നിപ സെല്ലുമായി ഫോണിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.