Posted On
date_range Updated On
date_range ഇ.വി.എം മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന് പോസ്റ്റിട്ടയാൾ അറസ്റ്റിൽ
കൊച്ചി: ഇ.വി.എം മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിലായി. കൊച്ചി വെണ്ണല സ്വദേശി കുര്യൻ എന്നയാളാണ് അറസ്റ്റിലായത്.
പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഇ.വി.എം വി.വി പാറ്റ് മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന് ഇയാൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.