Posted On
date_range Updated On
date_range കാസർകോട് സംഭവത്തിെൻറ പേരിൽ ഉലത്താൻ നോക്കണ്ട -മന്ത്രി എം.എം. മണി
കുമളി: കാസർകോട് കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇതിെൻറ പേര ിൽ ആരും ഞങ്ങളെ ഉലത്താൻ നോക്കേണ്ടന്നും വൈദ്യുതി മന്ത്രി എം.എം. മണി. കുമളിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തിൽ ബന്ധമുള്ള പാർട്ടിക്കാരെ പുറത്താക്കി. കേസന്വേഷണവും അറസ്റ്റും തുടരുകയാണ്.
കൊലപാതകത്തിെൻറ പേരിൽ മുതലെടുപ്പ് നടത്താനാണ് മുല്ലപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. നിയമം നിയമത്തിെൻറ വഴിയും അന്വേഷണം അതിെൻറ വഴിയെയും നടക്കുമെന്നും മണി വ്യക്തമാക്കി. റവന്യൂ മന്ത്രി സന്ദർശിച്ചത് ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് അയാളോട് ചോദിക്കാനായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.