പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു

കാഞ്ഞങ്ങാട്: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി കെ. മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. പെരിയ ഇരട്ടക്കൊലക്കേസിലെ 14-ാം പ്രതിയാണ് സി.പി.എം ഉദുമ മുൻ ഏരിയ സെക്രട്ടറി കൂടിയായ കെ. മണികണ്ഠൻ.

മണികണ്ഠന് അഞ്ച് വർഷത്തെ തടവുശിക്ഷയാണ് സി.ബി.ഐ കോടതി വിധിച്ചത്. കോടതി ശിക്ഷ വിധിച്ച ക്രിമിനൽ കേസ് പ്രതിക്ക് ജനപ്രതിനിധിയാകാനുള്ള യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അഡ്വ. എം.കെ. ബാബുരാജ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു.

തനിക്കെതിരായ കുറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മണികണ്ഠൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതിയിൽ അപ്പീൽ നൽകാനായിരുന്നു നിർദേശം. കോടതി ശിക്ഷ വിധിച്ചെങ്കിലും ജാമ്യം ലഭിച്ചതിനാൽ മണികണ്ഠൻ ജയിലിൽ പോയിരുന്നില്ല. 

Tags:    
News Summary - Periya double murder case accused K. Manikandan resigns as Kanhangad Block Panchayat President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.