ബസിനെ​​ മറികടക്കവെ എതിരെ വന്ന ലോറി ബൈക്കിലിടിച്ച് യുവാവ്​ മരിച്ചു

പെരിന്തൽമണ്ണ: നിർത്തിയിട്ട ബസിനെ​ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറി ബൈക്കിലിടിച്ച് യുവാവ്​ മരിച്ചു. പട്ടിക ്കാട് പറമ്പൂർ പള്ളിപ്പറമ്പിലെ പറമ്പൂർ വീട്ടിൽ അയ്യപ്പ​​െൻറ മകൻ രതീഷാണ്​ (25) മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30ഒാടെ പെരിന്തൽമണ്ണ-പട്ടിക്കാട്​ റോഡിൽ പൂപ്പലം ബസ്​ സ്​റ്റോപ്പിന്​ മുന്നിലാണ്​ അപകടം.

യാത്രക്കാരെ ഇറക്കാൻ നിർത്തിയിട്ട ബസിനെ മറികടക്കവെയാണ്​ ബൈക്ക്​ അപകടത്തിൽപെട്ടത്​. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽപെട്ട രതീഷ്​ തൽക്ഷണം മരിച്ചു. ബൈക്ക് ഒാടിച്ചിരുന്ന സുഹൃത്ത് മുർഷിദ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പെരിന്തൽമണ്ണ ഊട്ടി റോഡിലെ സ്ഥാപനത്തിൽ സെയിൽസ്​മാനായ രതീഷ് രാവിലെ ജോലിക്ക് വരുമ്പോഴായിരുന്നു അപകടം. പെരിന്തൽമണ്ണ പൊലീസ്​ ഇൻക്വസ്​റ്റ്​ തയാറാക്കി. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തിയ മൃതദേഹം വൈകീട്ട്​ 6.30ഓടെ സംസ്​കരിച്ചു. മാതാവ് രമണി. സഹോദരങ്ങൾ: രമേശ്, സനില.

Tags:    
News Summary - Perinthalmanna accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.