കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിലെ ഏക ബി.ജെ.പി അംഗം പാർട്ടിയിൽനിന്ന് രാജിവെച്ചു. 13ാം വാർഡ് അംഗം കവിത സജീവനാണ് ബി.ജെ.പിയിൽനിന്നുള്ള തെൻറ രാജി വാർത്തസമ്മേളനം വിളിച്ച് അറിയിച്ചത്.
പഞ്ചായത്ത് അംഗമായി നാലുവർഷം പിന ്നിട്ടിട്ടും പാർട്ടിയുടെ ഭാഗത്തുനിന്ന് ഒരു സഹകരണവും ഉണ്ടായില്ലെന്നും മറിച്ച് മനസികമായി തളർത്തുന്ന സമീപനമാണ് പ്രവർത്തകരിൽനിന്ന് ഉണ്ടായതെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫ് ഭരണസമിതിയുടെ സഹകരണത്തോടെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ വാർഡിൽ നടപ്പാക്കാൻ കഴിെഞ്ഞന്നും കവിത സജീവൻ പറഞ്ഞു. ഭരണസമിതി കാലാവധി തീരുംവരെ അംഗമായി തുടരുമെന്നും തൽക്കാലം മറ്റൊരു പാർട്ടിയിലേക്കില്ലെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.