???????????? ???? ??????????????????? ????????????? ????????? ?????????? ??????????? ??????????????

മുന്നറിയിപ്പില്ലാതെ പൊലീസ്​ പാലം അടച്ചു; പെരിങ്ങത്തൂരിൽ സംഘർഷാവസ്​ഥ

പെരിങ്ങത്തൂർ: കോഴിക്കോട്​ -കണ്ണൂർ ജില്ലകളുടെ അതിർത്തിയായ പെരിങ്ങത്തൂർ പാലം പൊലീസ് അടച്ചിട്ടു. കണ്ണൂർ എസ്.പി.യുടെ നിർദേശപ്രകാരമാണ്‌ ബാരിക്കേഡുകൾ വെച്ച്​ മുന്നറിയിപ്പില്ലാതെ ഗതാഗതം തടഞ്ഞത്​. ഇതോടെ നിരവധി പേർ ഇരുഭാഗത്തുമായി കുടുങ്ങി.

കോഴിക്കോട് ജില്ലയിൽനിന്നും കണ്ണൂർ ജില്ലയിൽനിന്നുമുള്ള നൂറുകണക്കിന്​  വാഹനങ്ങളുടെ നീണ്ടനിര പാലത്തിനിരുപുറവും രൂപപ്പെട്ടു. പാലം പെ​ട്ടെന്ന്​ അടച്ചതിനെച്ചൊല്ലി യാത്രക്കാരും പൊലീസും തമ്മിൽ വാഗ്വാദമുണ്ടായി. സംഘർഷാവസ്​ഥയെ തുടർന്ന് ഏറെ നേരത്തിനുശേഷം പാലം അൽപനേരം തുറന്നിട്ടു. നാളെ മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടയുമെന്ന്​ പൊലീസ്​ അറിയിച്ചു.

പെരിങ്ങത്തൂർ പാലം മുന്നറിയിപ്പില്ലാതെ അടച്ചിട്ടതിനെ തുടർന്ന്​ യാത്രക്കാർ പൊലീസുമായി തർക്കിക്കുന്നു

Tags:    
News Summary - peringathur bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.