പേരാവൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 20ലധികം പേർക്ക് പരിക്ക്

കേളകം:  പേരാവൂർ തിരുവോണപുറത്ത് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 20ലധികം പേർക്ക് പരിക്ക്. പരിക്കേറ്റവരെ പേരാവൂരിലെയും, തലശ്ശേരിയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിനുള്ളിൽ കുരുങ്ങി കിടന്ന ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്​ രക്ഷപെടുത്തിയത്​.

ഇരിട്ടിയിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും മാനന്തവാടിയിൽ നിന്നും വെള്ളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന മറ്റൊരു കെ.എസ്.ആർ.ടി.സിയുമാണ്  രാവിലെ 7: 30ഓടു കൂടി കൂട്ടിയിടിച്ചത്.

രാവിലെ തിരുവോണപുറം വളവിനാണ് അപകടം. അപകടത്തെത്തുടർന്ന് പേരാവൂർ-നിടുപൊയിൽ-തലശേരി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. അപകടം ഉണ്ടാകാൻ കാരണം റോഡിലേക്ക് ചെരിഞ്ഞ് നിന്ന മരം മുറിച്ച് മാറ്റാത്തതിനാലാണെന്നും മരം മുറിച്ച് മാറ്റാതെ അപകടത്തിൽ പെട്ട ബസ് മാറ്റാൻ അനുവദിക്കില്ലെന്ന് അറിയിച്ച് വാർഡ് മെമ്പർ ജോൺസൻ ജോസഫി​​​െൻറ നേതൃത്വത്തിൽ നാട്ടുകാർ പ്രതിക്ഷേധിച്ചു. ഇതിന് മുൻപ് 8 ഓളം അപകടം നടന്ന സ്ഥലമാണിത്.

കെ.എസ്.ആർ.ടി.സി ഡ്രൈവറെ രക്ഷപ്പെടുത്തിയത് വാഹനത്തി​​​െൻറ മുൻ ഭാഗത്തെ മെറ്റൽ പാർട്ട് മുറിച്ച് മാറ്റിയായിരുന്നു. പേരാവൂർ ഫയർഫോഴ്സ് സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പൊളിച്ച് നീക്കി കുടുങ്ങിക്കിടക്കുന്ന കാൽ പുറത്തെടുക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ  ടി. വി ഉണ്ണികൃഷ്ണൻ, വി. കെ. ശശി, ജിതിൻ ശശീന്ദ്രൻ, അനീഷ് മാത്യു, വിജേഷ് സി പി, വൈശാഖ് കെ. ഗോപി, അനോഗ് പി.വി, രമേഷ് ആലച്ചേരി, ഷാജി സി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Tags:    
News Summary - peravoor accident-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.