എം.എസ്.എഫ് കൊടിയും പാക് പതാകയും കത്തിച്ചു; പതാക വിവാദം ആളിക്കത്തിക്കാൻ സംഘ് പരിവാർ

പേരാമ്പ്ര: യു.ഡി.എസ്.എഫി​​െൻറ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാക് പതാക ഉപയോഗിച്ചെന്ന വ്യാജ പ്രചരണം ആളിക്കത്തിക്കാൻ സംഘ് പരിവാർ ശ്രമം. ഇതി​​െൻറ ഭാഗമായി ഹിന്ദു ഐക്യവേദി നേതൃത്വത്തിൽ സിൽവർ കോളജിലേക്ക് മാർച്ച് നടത്തി. ഇവർ പേരാമ്പ്ര ടൗണിൽ എം.എസ്.എഫ് കൊടിയും പാക് പതാകയും ഒരുമിച്ച് കെട്ടി കത്തിക്കുകയും ചെയ്തു.

ബി.ജെ.പി ജില്ല പ്രസിഡൻറ്​ ടി.പി. ജയചന്ദ്രൻ പേരാമ്പ്രയിലെത്തി പത്രസമ്മേളനം നടത്തിയാണ് സംഭവത്തെ കുറിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ബി.ജെ.പിയും കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു. കൂട്ടം ചേർന്ന് സംഘർഷത്തിന് ശ്രമിച്ചെന്ന വകുപ്പ് ചേർത്ത് പേരാമ്പ്ര പൊലീസ് കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ രണ്ട് പേരെ തിങ്കളാഴ്ച അറസ്​റ്റ്​ ചെയ്ത് ജാമ്യത്തിൽ വിട്ടു.

ഇക്കാര്യത്തിൽ പൊലീസും കോളജ് അധികൃതരും അനാവശ്യ ധൃതിയാണ് കാട്ടിയത്. ഒരന്വേഷണവും കൂടാതെയാണ് ആറ് വിദ്യാർഥികളെ കോളജ് അധികൃതർ സസ്പെൻഡ്​ ചെയ്‌തത്. ഈ വിഷയത്തിൽ പ്രിൻസിപൽക്കെതിരേയും അച്ചടക്ക നടപടിക്കൊരുങ്ങുന്നതായാണ് വിവരം. വിഷയം സംസ്ഥാന-ദേശീയ-അന്താരാഷ്​ട്ര തലത്തിൽ ചർച്ചയായിരിക്കുകയാണ്. ദേശീയ ചാനലുകളും പാക് ചാനലുകളും ഇത് വാർത്തയാക്കി. യഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാർത്തകളാണ് പടച്ചു വിടുന്നത്.

കേന്ദ്ര ഏജൻസികൾ ഉൾപടെ കോളജിലെത്തുകയും ചെയ്തു. കോളജിൽ സംഭവിച്ച കാര്യങ്ങൾ കൃത്യമായി മനസിലാക്കിയിട്ടും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കോളജ് അധികൃതർ വിദ്യാർഥികൾക്കെതിരെ നടപടി എടുത്തത്. പ്രകടനത്തിൽ വടിയിൽ കെട്ടി ഉപയോഗിച്ച എം.എസ്.എഫ് പതാക വടി ഒടിഞ്ഞപ്പോൾ കുട്ടികൾ നാല് ഭാഗത്തും പിടിച്ച് ജാഥയിൽ അണിനിരന്നു. ഇത് തല തിരിച്ചാണ് പിടിച്ചിരുന്നത്. ഇതി​​െൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അത് പാക്ക് പതാകയാണെന്നും പറഞ്ഞ് ചിലർ രംഗത്തിറങ്ങിയത്. ആദ്യഘട്ടത്തിൽ മൗനം പാലിച്ച മുസ്​ലിം ലീഗ്, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങൾ ഇപ്പോൾ വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

പതാക വിവാദം: കേസ് റദ്ദാക്കാൻ ഹൈക്കോടതിയിൽ പോകും -യൂത്ത് കോൺഗ്രസ്
പേരാമ്പ്ര: സിൽവർ കോളജിൽ യു.ഡി.എസ്.എഫ് തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ഉപയോഗിച്ച പതാകയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ പേരാമ്പ്ര പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകുമെന്ന് യൂത്ത് കോൺഗ്രസ് വടകര പാർലമ​െൻറ്​ മണ്ഡലം പ്രസിഡൻറ് പി.കെ. രാഗേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളജ് അധികൃതർ വിദ്യാർഥികളെ സസ്പ​െൻറ്​ ചെയ്ത നടപടി ഉടൻ പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ കോളജ് അനാവശ്യ തിടുക്കമാണ് കാണിച്ചത്. വിദ്യാർഥികൾ പാക് പതാക ഉപയോഗിച്ചെന്ന വ്യാജ പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ ആദ്യം നടത്തിയത് സി.പി.എം സൈബർ പോരാളികളാണ്. ഇതാണ് പിന്നീട് സംഘ് പരിവാർ ആയുധമാക്കി നാട്ടിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നത്. സംഘ് പരിവാറി​​െൻറ അജണ്ട നടപ്പിലാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് എസ്. സുനന്ദ്, മണ്ഡലം പ്രസിഡൻറ് റഷീദ് പുറ്റം പൊയിൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - perambra college pakistan flag issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.