കൊച്ചി: വയലൻസ് സിനിമ കാണാൻ പ്രേക്ഷകരുണ്ടെന്നും കൊലപാതകികളെ വരെ ഇന്‍സ്റ്റഗ്രാമിൽ ആഘോഷിക്കുകയാണെന്നും പി.സി വിഷ്ണുനാഥ് എം.എൽ.എ. കുട്ടികൾ തെറ്റായ വഴിയിലൂടെ പോകുന്നത് തടയുന്നതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമുണ്ടെന്നും വിഷ്ണുനാഥ് എം.എൽ.എ മീഡിയവൺ ചാനലിനോട് പറഞ്ഞു.
രക്ഷാകർത്താക്കൾക്ക് മക്കളോട് സംസാരിക്കാൻ പോലും പേടിയാണ്. കുട്ടികളെ ശാസിക്കാനും നേർവഴിക്ക് നടത്താനും അധ്യാപകർക്കും ഭയമാണ്. ഇതിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളുകളുടെയും കോളേജുകളുടെയും സമീപത്തും വളരെ സുലഭമായി ലഹരി ലഭ്യമാകുന്നു. ലഹരിയുടെ ഉറവിടം കണ്ടെത്തി, ലഹരിയെത്തുന്ന വഴി മുഴുവനായി നശിപ്പിക്കുകയാണ് വേണ്ടത്. ലഹരിയുടെ ഉപയോഗം തടയണമെങ്കിൽ, ലഹരി എത്തുന്നത് തടയണം. അതിനുള്ള നടപടികൾ ശക്തമാക്കണമെന്നും പി.സി വിഷ്ണുനാഥ് എം.എൽ.എവ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.