തിരുവനന്തപുരം: കൂടുതല്‍ ജനസൗഹൃദപരമാക്കുന്നതിന്‍െറ ഭാഗമായി പൊലീസ് സ്റ്റേഷനുകളില്‍ ഇനി പബ്ളിക് റിലേഷന്‍സ് ഓഫിസര്‍മാരും.
പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അന്വേഷിക്കുന്നതിനും പൊലീസ് സേവനങ്ങള്‍ ലഭ്യമാകുന്നതിനും പി.ആര്‍.ഒമാരെ സമീപിക്കാം. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, എ.എസ്.ഐ എന്നീ റാങ്കിലുള്ള ആകര്‍ഷകമായ വ്യക്തിത്വമുള്ളവരെ ജില്ലാ പൊലീസ് മേധാവിമാര്‍ കണ്ടത്തെി സോഫ്റ്റ്സ്കില്‍ പരിശീലനം നല്‍കിയാണ് നിയമിക്കുന്നത്. എല്ലാ ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ഡ്യൂട്ടിയിലുണ്ടാകും. എല്ലാ സന്ദര്‍ശകരെയും സ്വീകരിക്കുക ഇവരാണ്. പരാതികള്‍ സ്വീകരിച്ച് രസീത് നല്‍കുന്നത് ഇവരുടെ ചുമതലയാണ്.
കേസെടുക്കാവുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പി.ആര്‍.ഒ, എസ്.എച്ച്.ഒ/ ജി. ഡി ചാര്‍ജ് എന്നിവരുടെ ശ്രദ്ധയില്‍പെടുത്തണം. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും മറ്റും ആവശ്യമായ സഹായം നല്‍കുകയും ഇവരുടെ ചുമതലയാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞയുടനെ കോപ്പി നല്‍കുക, വിവരാവകാശപ്രകാരവും സേവനാവകാശപ്രകാരവുമുള്ള സേവനങ്ങള്‍ കൃത്യസമയത്ത് ലഭിക്കുന്നെന്ന് ഉറപ്പാക്കുക, ഇക്കാര്യത്തില്‍ വീഴ്ചകളുണ്ടെങ്കില്‍ എസ്.എച്ച്.ഒ യുടെ ശ്രദ്ധയില്‍പെടുത്തുക, സ്റ്റേഷനില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്റ്റര്‍ തയാറാക്കുക, പൊലീസ് സ്റ്റേഷന്‍െറ ശുചിത്വമേല്‍നോട്ടം എന്നിവയും ഇവരുടെ ചുമതലയാണ്. മറ്റുവകുപ്പുകളുമായുള്ള ബന്ധം സുദൃഢമാക്കണം. സന്ദര്‍ശകര്‍ക്കും സ്റ്റേഷനിലെ മറ്റ് ജീവനക്കാര്‍ക്കുമിടയിലുള്ള ഒരു പാലമായിരിക്കണം. എന്നാല്‍, പി.ആര്‍.ഒമാര്‍ അന്വേഷണത്തിലിടപെടുകയോ പരാതികള്‍ തീര്‍പ്പാക്കുകയോ ചെയ്യാന്‍ പാടില്ല.
ജനമൈത്രി പൊലീസ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് തുടങ്ങിയ പൊലീസിന്‍െറ നൂതനപദ്ധതികള്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സഹായങ്ങള്‍ നല്‍കണം. പൗരന്മാര്‍ക്ക്് പൊലീസ് സ്റ്റേഷനില്‍ നിന്ന് സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കുക എന്നതാണ് പി.ആര്‍.ഒ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.