എസ്​.ഐ.ആർ വെട്ടിയ മണ്ഡലങ്ങളിലും പോളിങ്​ കുതിപ്പ്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന​വി​ന്​ കാ​ര​ണം എ​സ്.​ഐ.​ആ​റി​നെ തു​ട​ർ​ന്ന്​ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ണ്ടാ​യ കു​റ​വാ​ണെ​ന്ന വാ​ദ​ത്തെ അ​പ്ര​സ​ക്​​ത​മാ​ക്കി ക​ണ​ക്കു​ക​ൾ. എ​സ്.​ഐ.​ആ​റി​ന്​ ശേ​ഷം വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​രു പോ​ലെ പോ​ളി​ങ്​ ഉ​യ​ർ​ന്നു​വെ​ന്ന്​ ക​ണ​ക്കു​ക​ൾ അ​ടി​വ​ര​യി​ടു​ന്നു. വെ​ള്ളി​യാ​ഴ്​​ച ​വൈ​കീ​ട്ട്​ നാ​ല്​ വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്​​ഥാ​ന​ത്ത്​ 80 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ പോ​ളി​ങ്​ ന​ട​ന്ന​ത്​ 44 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്. ഇ​തി​ൽ എ​സ്.​ഐ.​ആ​റി​ന്​ മു​മ്പു​ള്ള പ​ട്ടി​ക​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​മ്പോ​ൾ 21 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. ശേ​ഷി​ക്കു​ന്ന 23 മ​ണ്ഡ​ല​ങ്ങ​ൾ എ​സ്.​ഐ.​ആ​റി​ന്​ ശേ​ഷം വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​വ​യാ​ണ്. എ​സ്.​ഐ.​ആ​റി​ന​പ്പു​റം ക​ടു​ത്ത മ​ത്സ​ര​മോ അ​​ല്ലെ​ങ്കി​ൽ രാ​ഷ്ട്രീ​യ ത​രം​ഗ​​മോ ആ​ണ്​ ഇ​ത്ത​ര​​മൊ​രു വോ​ട്ടു​യ​ര​ലി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​​ വി​ല​യി​രു​ത്തു​ന്ന​ത്.

കോ​ഴി​ക്കോ​​ട്ടെ കു​ന്ദ​മം​ഗ​ലം (84.83) ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടി​ങ്​ ന​ട​ന്ന​ത്​ പാ​ല​ക്കാ​ട്​ ജി​ല്ല​യി​​ലെ ചി​റ്റൂ​രി​ലും (84.63) എ​റ​ണാ​കു​ള​ത്തെ കു​ന്ന​ത്തു​നാ​ടു​മാ​ണ്​ (84.09). ഈ ​ര​ണ്ടി​ട​ങ്ങ​ളി​ലും പ​ഴ​യ പ​ട്ടി​ക​യെ അ​പേ​ക്ഷി​ച്ച്​ എ​സ്.​ഐ.​ആ​റി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണ്​ ചെ​യ്ത​ത്. ​ചി​റ്റൂ​രി​ൽ 1,87,494 -ൽ ​നി​ന്ന് 1,72,015 ആ​യാ​ണ്​ കു​റ​ഞ്ഞ​ത്. കു​ന്ന​ത്തു​നാ​ട്ടി​ൽ 1,89,881 ൽ ​നി​ന്ന്​ 1,88,291 ലേ​ക്കും.

എ​സ്.​ഐ.​ആ​റി​ന്​ ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ കു​റ​ഞ്ഞ ജി​ല്ല ത​ല​സ്ഥാ​ന​മാ​ണ്. 14 മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ട​ർ​മാ​ർ കു​റ​ഞ്ഞ ഇ​വി​ടെ ആ​​കെ വ്യ​ത്യാ​സം 3,03,333 ആ​ണ്. അ​തേ​സ​മ​യം ആ​റ്റി​ങ്ങ​ൽ, വ​ർ​ക്ക​ല, ചി​റ​യി​ൻ​കീ​ഴ്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ മാ​റ്റി​നി​ർ​ത്തി​യാ​ൽ 10 ഇ​ട​ത്തും വോ​ട്ടി​ങ്​ ശ​ത​മാ​നം 75 ന്​ ​മു​ക​ളി​ലാ​ണ്. ഇ​തി​ൽ ത​​ന്നെ ശ​ക്​​ത​മാ​യ ത്രി​കോ​ണ​പ്പോ​ര്​ ന​ട​ന്ന നേ​മ​ത്തും കാ​ട്ടാ​ക്ക​ട​യി​ലും 80 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലും. വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 2,07,434 ൽ ​നി​ന്ന് 1,71,178 ആ​യി കു​റ​ഞ്ഞ (കു​റ​വ് 36,256) നേ​മ​ത്ത്​ 80.62 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്. ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ പോ​ളി​ങ്ങാ​ണി​വി​ടെ. ഒ​ന്നാ​മ​തു​ള്ള കാ​ട്ടാ​ക്ക​ട​യി​ൽ (80.72) 1,94,259 പേ​രി​ൽ നി​ന്ന്​ 17,165 ​പേ​രു​ടെ കു​റ​വി​ൽ 1,77,094 വോ​ട്ട​ർ​മാ​രാ​ണ്​ അ​ന്തി​മ​പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​സ്​​ഥാ​ന​ത്ത്​ 75 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി​യ 47 മ​ണ്ഡ​ല​ങ്ങ​ളി​ൽ 45 ലും ​എ​സ്.​ഐ.​ആ​റി​ന് മു​മ്പു​ള്ള പ​ട്ടി​ക​യെ അ​പേ​ക്ഷി​ച്ച് വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കൂ​ടി​യ​വ​യാ​ണ്. എ​ന്നാ​ൽ എ​സ്.​ഐ.​ആ​റി​ന്​ ശേ​ഷം വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ 93 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 73 മ​ണ്ഡ​ല​ങ്ങ​ളി​ലും 75 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Voting surges even in constituencies where SIR was cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.