ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പള്ളിച്ചല്‍ സുധീഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുന്നു
Posted On
date_range Updated On
date_range തോട് വഴിയെത്തിയ പെരുമ്പാമ്പിനെ പിടികൂടി; കുടുംബശ്രീക്കാര്‍ കോഴിയെ നൽകി
പാറശ്ശാല: ചിറ്റാറില്‍ നിന്നും തോട് വഴി കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട മഞ്ചവിളകത്തെത്തിയ പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പിനെ കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ വിവരം ബ്ലോക്ക് മെമ്പര്‍ കെ.വി. പത്മകുമാറിനെയും പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എസ്. നവനീത് കുമാറിനെയും അറിയിക്കുകയായിരുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പള്ളിച്ചല്‍ സുധീഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ പാമ്പിന് കോഴിയെ നല്‍കുകയും ചെയ്തു. കാട്ടില്‍ വിടുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.