കൊച്ചി: പെൻഷൻകാർക്ക് അർഹതപ്പെട്ട ക്ഷാമാശ്വാസം അനുവദിക്കണമെന്ന ആവശ്യം മൂന്നുമാസത്തിനകം പരിഗണിച്ച് തീർപ്പാക്കണമെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച് ഇലക്ട്രിസിറ്റി പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ നൽകിയ നിവേദനം തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.
കക്ഷികളുടെ വാദം കേട്ടശേഷം തീരുമാനമെടുക്കാനാണ് വൈദ്യുതി ബോർഡ് അധികൃതർക്ക് നൽകിയ നിർദേശം. ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് കണ്ടാൽ നാലുമാസത്തിനകം തുക വിതരണം ചെയ്യണമെന്നും കോടതി നിർദേശിച്ചു.
ഇലക്ട്രിസിറ്റി പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷനും റിട്ട. ഉദ്യോഗസ്ഥനായ ഇ.ജി. രാജനും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.