പാമ്പുകടിയേറ്റ് വീണ്ടും മരണം

കണ്ണൂർ: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി നഫീസ (75) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഫീസക്ക് പാമ്പുകടിയേറ്റത്. ഇവരെ തളർന്ന നിലയിൽ ബന്ധുക്കൾ വീടിനകത്ത് കണ്ടെത്തുകയായിരുന്നു. ആദ്യം തളിപ്പറമ്പ് സഹകരണ ആശുപത്രിൽ പ്രവേശിപ്പിച്ച ഇവരെ ആരോദഗ്യസ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരണം.

പാമ്പുകടിയേറ്റാണ് മരണമെന്നാണ് മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന വിവരം. ശങ്കുവരിയൻ പാമ്പാണ് കടിച്ചതെന്നാണ് അനുമാനം.

ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് ആളുകൾക്ക് പാമ്പുകടിയേൽക്കുന്നത് വർധിച്ചിരിക്കുകയാണ്. ഇന്നും ഇന്നലെയുമായി നിരവധി പേർക്ക് പാമ്പുകടിയേറ്റു. ഒരാഴ്ചക്കിടെ പാമ്പുകടിയേറ്റ് നാലു പേരാണ് മരിച്ചത്. ഇന്ന് എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പുകടിയേറ്റു.  

ചെറായി രക് തേശ്വരി ബീച്ചിന് സമീപമുള്ള ചെറായി ബീച്ച് റസിഡൻസി റിസോർട്ടിന് പുറകിൽ വച്ച് 38 വയസുള്ള  തമിഴ്നട് സ്വദേശിനിക്കാണ് പാമ്പ് കടിയേറ്റത്.  ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസക്ക് ശേഷം ചാലാക്ക മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. നീർക്കോലിയാണ് കടിച്ചതെന്ന് പ്രാഥമിക നിഗമനം

Tags:    
News Summary - Another death from snakebite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.