പീച്ചി അണക്കെട്ടി​െൻറ ഷട്ടർ (ഫയൽ ചിത്രം)

പീച്ചി അണക്കെട്ടിൽനിന്നും നാളെ വെള്ളം തുറന്നുവിടും; ജാഗ്രത പാലിക്കണം

തൃശൂർ: കാർഷിക ആവശ്യങ്ങൾക്കായി തിങ്കളാഴ്ച രാവിലെ 11ന് പീച്ചി അണക്കെട്ടിന്‍റെ സ്ലൂയിസ് വാൽവ് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ഇതേതുടർന്ന് നദിക്കരയിലെ പഞ്ചായത്ത് നിവാസികൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

പാണഞ്ചേരി, നടത്തറ, പുത്തൂര്‍, തൃക്കൂർ, വല്ലച്ചിറ, നെന്മണിക്കര എന്നീ പഞ്ചായത്തുകളിലെ നദിക്കരയിൽ താമസിക്കുന്നവരാണ് ജാഗ്രത പാലിക്കേണ്ടത്. ആരും ഈ സമയത്ത് നദിയിൽ ഇറങ്ങാൻ പാടില്ല. നദിക്കരയിൽ മൃഗങ്ങളെ കുളിപ്പിക്കുമ്പോഴും വസ്ത്രം കഴുകുമ്പോഴും ജാഗ്രത പാലിക്കണം.

അപസ്മാരം പോലുള്ള രോഗമുള്ളവർ ഒറ്റക്ക്​ നദിക്കരയിലേക്ക് പോകരുത്. രണ്ട് മില്യൻ ക്യൂബിക് മീറ്റർ വെള്ളമാണ് പീച്ചി ഡാമിൽനിന്ന് ഒഴുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.