ഇരിങ്ങാലക്കുട: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കീഴില്‍ പടിയൂരില്‍ പ്രവര്‍ത്തിക്കുന്ന പീസ് ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ പൊലീസ് പരിശോധന. പഠനരീതിയും സിലബസും സംബന്ധിച്ച് ഇരിങ്ങാലക്കുട എ.എസ്.പി മെറിന്‍ ജോസഫ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അതീവ രഹസ്യമായാണ് പൊലീസ് ഇവിടെയത്തെിയത്. സി.ബി.എസ്.ഇ സിലബസിലുള്ള സ്കൂളില്‍ മതനിരപേക്ഷതക്കെതിരായ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. പാഠപുസ്തകങ്ങള്‍ അന്വേഷണസംഘം കൊണ്ടുപോയി. നേരത്തേ, തിങ്കളാഴ്ച സ്കൂളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.