തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും വനിത കമീഷ​ന്​ കഴിയില്ലല്ലോ -പി.സി. ജോര്‍ജ്

എരുമേലി: നിയമം നടപ്പാക്കാനല്ല, പേരെടുക്കാനാണ് വനിത കമീഷന്‍ ശ്രമിക്കുന്നതെന്ന്​ പി.സി. ജോര്‍ജ് എം.എൽ.എ. ആക്രമണത്തിനിരയായ നടിയെ അവഹേളിച്ചെന്നുകാട്ടി സ്വമേധയ കേസെടുക്കാനുള്ള വനിത കമീഷ​​െൻറ തീരുമാനത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ത​​െൻറപേരില്‍ കേെസടുക്കുന്നതില്‍ ഭയമില്ലെന്നു പറഞ്ഞ പി.സി ജോര്‍ജ്, കമീഷനെ പരിഹസിക്കുകയും ചെയ്​തു. കമീഷന്‍ നോട്ടീസയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകും. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമീഷന്​ ആകില്ലല്ലോയെന്നും ജോർജ്​ പരിഹസിച്ചു.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ മന്ത്രിയുടെ ഭര്‍ത്താവ് ദലിത് യുവതിയെ മര്‍ദിച്ചപ്പോഴും കോട്ടയത്ത് സമരം നടത്തിവന്ന നഴ്‌സുമാര്‍ക്കുനേരെ ഡോക്ടറുടെ ഗുണ്ടയി​ൽപെട്ടയാള്‍ നഗ്​നത പ്രദര്‍ശിപ്പിച്ചപ്പോഴും വനിത കമീഷന്‍ എവിടെയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തിട്ട് തനിക്കെതിരെ കേസുമായി വന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.  

നേര​േത്ത, നടിക്കെതിരെ വിവിധയിടങ്ങളിൽ അപകീർത്തികരമായ സംഭാഷണങ്ങളും പരാമർശങ്ങളും നടത്തിയതുമായി ബന്ധപ്പെട്ട് ജോർജിനെതിരെ സ്വമേധയ കേസെടുക്കുമെന്നാണ് വനിത കമീഷൻ അറിയിച്ചത്. കമീഷൻ അധ്യക്ഷ എം.സി. ജോസഫൈനാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. വാർത്തസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും ജോർജ് നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമീഷൻ വ്യക്തമാക്കിയിരുന്നു. 
 

Tags:    
News Summary - PC George's Reaction on Womens Commission-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.