പി.സി. ജോർജ് പുറത്തിറങ്ങി; 'ജയിലിലാക്കിയത് പിണറായിയുടെ കളി; നാളെ കഴിഞ്ഞ് തൃക്കാക്കരയിൽ മറുപടി'

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന മുൻ എം.എൽ.എ പി.സി. ജോർജ് ജയിലിൽനിന്ന് പുറത്തിറങ്ങി. ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് പുറത്തിറങ്ങിയത്.

ത​ന്നെ ജ​യി​ലി​ലി​ട്ട​ത്​ പി​ണ​റാ​യി​യു​ടെ ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ മു​ൻ എം.​എ​ൽ.​എ പി.​സി. ജോ​ർ​ജ്. വി​ദ്വേ​ഷ പ്ര​സം​ഗ​ക്കേ​സി​ൽ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന്​ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും മോ​ചി​ത​നാ​യ ജോ​ര്‍ജ് മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്ക​വെ​യാ​ണ് ഈ ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ത​നി​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര​യി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ച്ച​ത്. അ​തി​ന്​ നാ​ളെ​ക്ക​ഴി​ഞ്ഞ്​ തൃ​ക്കാ​ക്ക​ര​യി​ൽ മ​റു​പ​ടി ന​ൽ​കും. തൃ​ക്കാ​ക്ക​ര​യി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ഖ്യ​മ​ന്ത്രി​യും ജോ​ർ​ജു​മാ​യു​ള്ള ഒ​ത്തു​ക​ളി​യാ​ണി​തെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ചി​ട്ടു​ണ്ട​ല്ലോ​യെ​ന്ന ചോ​ദ്യ​ത്തി​ന്​ വ​ള​രെ മോ​ശ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ്​ ജോ​ർ​ജി​ൽ നി​ന്നു​ണ്ടാ​യ​ത്. സാ​മാ​ന്യ മ​ര്യാ​ദ​യും വി​വ​ര​വു​മു​ള്ള​വ​ർ​ക്ക്​ മ​റു​പ​ടി പ​റ​യാം. നാ​ണം​കെ​ട്ട​വ​ർ​ക്ക്​ മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി‍െൻറ പ്ര​തി​ക​ര​ണം. കോ​ട​തി​യോ​ട്​ ന​ന്ദി​യു​ണ്ട്. നി​യ​മം നി​യ​മ​ത്തി‍െൻറ വ​ഴി​ക്ക്​ പോ​ക​ട്ടെ​യെ​ന്നും ജോ​ർ​ജ്​ പ്ര​തി​ക​രി​ച്ചു.

പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ച് കോടതി കർശന ഉപാധികളോടെയാണ് പി.സി. ജോർജിന് ജാമ്യം അനുവദിച്ചത്.

പി.സി. ജോർജിന്റെ ജാമ്യം വ്യവസ്ഥകളോടെ

കൊച്ചി: 50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് പി.സി. ജോർജിന്റെ ജാമ്യത്തിലുള്ള പ്രധാന വ്യവസ്ഥ. മതവിദ്വേഷം വളർത്തുന്ന തരത്തിലോ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ല. ശാസ്ത്രീയ പരിശോധനയടക്കമുള്ള അന്വേഷണ നടപടികളുമായി സഹകരിക്കണം തുടങ്ങിയവയാണ് മറ്റ് ഉപാധികൾ. പുറത്തിറങ്ങിയ ശേഷം 'സത്യം ജയിച്ചു' പദപ്രയോഗങ്ങളൊന്നും നടത്തരുതെന്ന് കോടതി വാക്കാൽ പറഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ഹൈകോടതിയെ സമീപിക്കാമെന്നും വിധിയിൽ പറയുന്നു.

വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്ഞത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. പൊതുപ്രസ്താവനകൾ പാടില്ലെന്നും അറസ്റ്റിലായാൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവ് അന്തിമമാക്കി.

അതേസമയം, ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന പി.സി. ജോർജിന്‍റെ ഹരജി പരിഗണിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ സർക്കാറിന്റെ വിശദീകരണം തേടി. തുടർന്ന് ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - PC George was released from prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.