അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് പി.സി. ജോർജ്

തിരുവനന്തപുരം: നിയമങ്ങളെല്ലാം പാലിച്ചിട്ടും ഈ നടപടി എന്തിനാണെന്ന് മനസിലായില്ലെന്ന് പി.സി. ജോർജ്. നോട്ടീസ് കിട്ടിയപ്പോൾ എന്റെ മര്യാദക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായതാണ്. ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ഇരട്ട നീതിയല്ല, തന്നോട് കാണിക്കുന്നത് ക്രൂരതയാണ്. ജനങ്ങൾ മുഴുവൻ തന്നോടൊപ്പമുണ്ട്. ബി.ജെ.പി ആത്മാർഥമായ പിന്തുണ നൽകുന്നുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ആരോഗ്യ നില പരിശോധിക്കുന്നതിനായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പി.സി.ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബുധനാഴ്ച രാത്രി പി.സി. ജോർജിന്റെ അറസ്റ്റിന് പിന്നാലെ രക്തസമ്മർദ്ദമുയരുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരു മണിക്കൂർ ആശുപത്രി നിരീക്ഷണത്തിനു ശേഷമാണ് അദ്ദേഹത്തെ പൊലീസ് കളമശ്ശേരി എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയത്.

Tags:    
News Summary - PC George says arrest is politically motivated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.