പി.സി ജോർജിന്‍റെ ജനപക്ഷം പാർട്ടി എൻ.ഡി.എയിൽ

പത്തനംതിട്ട: പി.സി ജോർജ് എം.എൽ.എ നേതൃത്വം നൽകുന്ന കേരളാ ജനപക്ഷം പാർട്ടി എൻ.ഡി.എയിൽ ചേർന്നു. വൈകീട്ട് നാലു മണിക്ക ് എൻ.ഡി.എ നേതാക്കളോടൊപ്പം വാർത്താസമ്മേളനം നടത്തിയാണ് മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്. ബി.ജെ.പി ദേശീയ സെക്രട്ടറി സത്യകുമാർ, സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള, പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.

മോദി സർക്കാർ കാർഷിക മേഖലക്ക് നൽകിയ സഹായങ്ങളും പദ്ധതികളും കണക്കിലെടുത്താണ് എൻ.ഡി.എയുടെ ഭാഗമാകാനുള്ള തീരുമാനമെന്ന് പി.സി ജോർജ് പ്രതികരിച്ചു. എല്ലാ കർഷകർക്കും 6000 രൂപ വീതം നൽകി. കേന്ദ്രസർക്കാർ കാർഷിക മേഖലക്ക് ചെയ്ത ഒട്ടേറെ കാര്യങ്ങൾ തന്നെ ആകർഷിച്ചെന്നും ജോർജ് പറഞ്ഞു.

എൻ.ഡി.എ മുന്നണിയിലേക്കുള്ള പ്രവേശനത്തെ ആരും എതിർത്തിട്ടില്ല. പാർട്ടിയുടെ കൂട്ടായ തീരുമാനമാണിത്. കൊല്ലം ജില്ലയിലെ ഒരു വ്യക്തി മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചതെന്നും പി.സി ജോർജ് വ്യക്തമാക്കി.

Tags:    
News Summary - PC George Kerala Janapaksham to join NDA -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.