കണ്ണൂർ: തോമസ് ചാണ്ടി എം.എൽ.എ ആയതുപോലും തെറ്റാണെന്നും കൈയേറുന്നവരെ എം.എൽ.എ ആക്കുന്ന ദൗത്യം സി.പി.എം ഏറ്റെടുത്തിട്ടുണ്ടോയെന്നും കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ. ജനപക്ഷം പ്രഥമ ജില്ല സംഘടനാസമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എൽ.എ ആയപ്പോൾ ഒന്നും പറയാതിരുന്നവർ മന്ത്രി ആയപ്പോഴാണ് കുറ്റം കണ്ടുപിടിക്കുന്നത്. കേരള സർവകലാശാലയുടെ സ്ഥലം ൈകയേറി സ്ഥാപിച്ച എ.കെ.ജി സെൻററിലിരുന്നാണ് കോടിയേരി ബാലകൃഷ്ണൻ കൈയേറ്റത്തിനെതിരെ സംസാരിക്കുന്നെതന്നും പി.സി. ജോർജ് കുറ്റെപ്പടുത്തി.
അടുത്തജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്നാണ് സുരേഷ് ഗോപി എം.പി ആഗ്രഹംപ്രകടിപ്പിച്ചത്. അധകൃതനായി ജനിക്കണേ എന്നാണ് തെൻറ പ്രാർഥന. അധകൃതരോട് മോശമായി പെരുമാറുന്നവരുടെ കരണക്കുറ്റി അടിച്ചുപൊട്ടിക്കുന്നെതങ്ങനെയെന്ന് ക്ലാസെടുത്തുകൊടുക്കാമായിരുന്നു. ന്യൂനപക്ഷങ്ങൾക്ക് എല്ലാ അവകാശങ്ങളോടെയും ഇന്ത്യയിൽ ജീവിക്കണം. ഹിന്ദുയിസം ബി.ജെ.പിയുടെ കുടുംബസ്വത്തല്ല. 60 കൊല്ലത്തിനിടെ കൊച്ചി മെട്രോ അല്ലാതെ ഏതെങ്കിലും വ്യവസായസ്ഥാപനം തുടങ്ങാൻ ഇരുമുന്നണികൾക്കും ആയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കമ്യൂണിസവും കോൺഗ്രസും കേരളത്തിൽ നശിക്കരുതെന്നാണ് ജനപക്ഷത്തിെൻറ ആഗ്രഹം. മത്സരിച്ച് കൊലപാതകം നടത്തിയിരുന്ന സി.പി.എം-ബി.ജെ.പി നേതാക്കൾ വളരെ െഎക്യത്തിലാണ്. ഇനിയെങ്കിലും നേതൃത്വം കൊലപാതകമവസാനിപ്പിച്ചെന്ന് പറയണം -പി.സി. ജോർജ് ആവശ്യപ്പെട്ടു.
ഒാടാൻപറ്റാത്തവർ നേതൃസ്ഥാനത്തുണ്ടെങ്കിൽ മാറിക്കോളാൻ പി.സി. പ്രവർത്തകരോട് പറഞ്ഞു. സമരം നടത്താൻ ചുറുചുറുക്കുള്ളവരെയാണ് ആവശ്യം. മലബാർ മേഖലയോട് എന്തുകൊണ്ട് നീതിചെയ്തില്ല എന്ന് ഇരുമുന്നണികളും വ്യക്തമാക്കണം. തിരുവനന്തപുരത്തെത്തി സുഖസൗകര്യങ്ങൾ ലഭിച്ചേപ്പാൾ കണ്ണൂർ സഖാക്കൾ നാട് മറന്നുപോയെന്നും പി.സി. ജോർജ് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.