നടിയുടെ പേര്​ വെളിപ്പെടുത്തിയ കേസ്​ റദ്ദാക്കണമെന്ന്​ പി.സി. ജോർജ്​; കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര്​ വെളിപ്പെടുത്തിയതിനെത്തുടർന്നുള്ള കേസ്​ റദ്ദാക്കാൻ ഹരജിയുമായെത്തിയ പി.സി. ജോർജ്​ എം.എൽ.എക്ക്​ ഹൈകോടതിയുടെ രൂക്ഷവിമർശനം. ഹരജിയിൽ നടിയുടെ പേരും വിലാസവുമടക്കം രേഖപ്പെടുത്തിയത്​ വ ിമർശനത്തിന്​ ആക്കംകൂട്ടി. കേസ്​ റദ്ദാക്കാനാവില്ലെന്ന വാക്കാൽ പരാമർശത്തോടെ കോടതി വിമർശനം തുടരുന്നതിനിടെ ഹ രജി പിൻവലിച്ചു.

നടിയെ അപമാനിക്കുന്ന തരത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിച്ചെന്നാരോപിച്ച് രജിസ്​റ്റർ ചെയ്ത കേസും കുറ്റപത്രവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്​ പി.സി. ജോർജ് ഹരജി നൽകിയത്​. നെടുമ്പാശ്ശേരി പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ എറണാകുളം അഡീ. സെഷൻസ് കോടതിയിൽ കുറ്റപത്രവും നൽകിയിരുന്നു. എന്നാൽ, ഇരയുടെ പേരുവെളിപ്പെടുത്തുന്നതടക്കമുള്ള കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്നും അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണം മാത്രമാണ് നിലവിലുള്ളതെന്നുമാണ്​ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്​.

അതേസമയം, പീഡനത്തിന് ഇരയായ സ്ത്രീകളെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണ്​ ഹരജിക്കാരൻ ചെയ്യുന്നതെന്ന്​ കോടതി വിമർശിച്ചു. ‘ആരെക്കുറിച്ചും എന്തും പറയാമെന്നാണോ പ്രതി കരുതുന്നത്​?, ഇരയായ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും മാനസികമായി ആക്രമിക്കുന്നത് എന്തിനാണ്​?, സ്വന്തം വീട്ടിലെ സ്ത്രീകളെക്കുറിച്ച് പ്രതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ?. പാഞ്ചാലിയുടെയും ദ്രൗപതിയുടെയുമൊന്നും കാലമല്ല ഇത്​. പുരുഷമേധാവിത്വത്തി​​െൻറ കാലംകഴിഞ്ഞു. ധൈര്യശാലിയായതിനാലായിരിക്കും പീഡനത്തിനിരയായിട്ടും അടുത്ത ദിവസം നടി ഷൂട്ടിങ്ങിന്​ പോയിട്ടുണ്ടാവുക. സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കില്ലേ’യെന്നും കോടതി ചോദിച്ചു.

ഇരയെ ഏതെങ്കിലും തരത്തില്‍ തിരിച്ചറിയാവുന്ന പ്രസ്താവനയോ പ്രചാരണമോ ആരും നടത്തരുതെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഹരജിയിൽ നടിയുടെ പേരും വിലാസവും ഉൾപ്പെടുത്തിയതിലൂടെ ഹരജിക്കാരൻ ചെയ്​തിരിക്കുന്നതെന്ന്​ സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പ്രവൃത്തികള്‍ കുറ്റം ആവര്‍ത്തിക്കുന്നതിന് തുല്യമാണെന്ന് കോടതിയും ചൂണ്ടിക്കാട്ടി. ഇതോടെ ഹരജി പിൻവലിക്കാനുള്ള തീരുമാനം പി.സി. ജോർജി​​െൻറ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.

Tags:    
News Summary - pc george high court- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.