പത്തനംതിട്ടയിൽ മൽസരിക്കുമെന്ന്​ പി.സി ജോർജ്​

കോട്ടയം: ലോക്​സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മൽസരിക്കുമെന്ന് കേരള​ ജനപക്ഷം നേതാവ്​ പി.സി ജോർജ്​. എല്ലാ മണ്ഡലങ്ങളിലും ജനപക്ഷം സ്ഥാനാർഥികളെ നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത്​ പി.ജെ ജോസഫ്​ മൽസരിച്ചാൽ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

പി.സി ജോർജോ മകൻ ​ഷോൺ ജോർജോ പത്തനംതിട്ടയിൽ മൽസരിക്കണമെന്നായിരുന്നു ജനപക്ഷം യോഗത്തിലെ ആവശ്യം. ശബരിമല പ്രശ്​നത്തി​​​​െൻറ പശ്​ചാത്തലത്തിൽ ശക്​തി തെളിയിക്കുന്നതിനായി പത്തനംതിട്ടയിൽ നിന്ന്​ മൽസരിക്കണമെന്ന്​ പാർട്ടി യോഗത്തിൽ ധാരണയായി.

Tags:    
News Summary - P.C George contest from pathanamthitta-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.