പയ്യോളി നഗരസഭയിൽ തച്ചൻ കുന്നിലെ പതിനേഴാം വാർഡിൽ മൂന്നു വയസ്സുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചതിന് തുടർന്ന് പ്രദേശത്ത് നഗരസഭാധികൃതരും ആരോഗ്യ പ്രവർത്തകരും എത്തിയപ്പോൾ
പയ്യോളി : നഗരസഭയിൽ തച്ചൻകുന്നിലെ പതിനേഴാം വാർഡിൽ മൂന്നു വയസ്സുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ജൂൺ ആറാം തീയതി പനിയും വയറിളക്കവും രക്തം കലർന്ന മലവും കാരണം രോഗം ബാധിച്ച കുട്ടിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഒമ്പതാം തീയതി ഡിസ്ചാർജ് ചെയ്തെങ്കിലും കൂടുതൽ ലാബ് പരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ചയോടെ ഷിഗല്ല സ്ഥിരീകരിക്കുകയായിരുന്നു.
അർബൻ പി.എച്ച്.സി, സി.എച്ച്.സി, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ടി. സിന്ധു, മെഡിക്കൽ ഓഫീസർ ഡോ. കെ. സായിലക്ഷ്മി, കൗൺസിലർ എം.വി. ബാബു, ഹെൽത്ത് സൂപ്പർവൈസർ എം.കെ. വിനോദൻ, നഗരസഭ സീനിയർ പബ്ലിക് എച്ച്.ഐ. ടി. രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വാർഡിൽ ഹൗ ടു ഹൗസ് സർവേ, ഫീവർ സർവ്വേ, സൂപ്പർ ക്ലോറിനേഷൻ, കുടിവെള്ള പരിശോധന എന്നിവ നടത്തി.
83 വീടുകൾ സന്ദർശിക്കുകയും അറുപത് കിണറുകൾ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. പരിശോധനയിൽ സമാന ലക്ഷണങ്ങളുള്ള മറ്റു രോഗികളെ കണ്ടെത്തിയിട്ടില്ലാത്തത് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.