തൃശൂർ പാവറട്ടി പഞ്ചായത്ത്​ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: പാവറട്ടി പഞ്ചായത്ത്‌ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുല്ലശേരി സ്വദേശി ഷാജിയാണ് മരിച്ചത്. ചിറ്റിലപ്പിള്ളി പറപ്പൂർ മുള്ളൂർ കായലിനു സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ സെക്രട്ടറിയും കോൺഗ്രസും തമ്മിൽ നിരന്തരം തർക്കത്തിലായിരുന്നു. കുടിവെള്ള വിതരണ പദ്ധതിയിലെ ക്രമക്കേടിനെച്ചൊല്ലി തർക്കം രൂക്ഷമായി. കഴിഞ്ഞ കുറച്ചു കാലമായി സെക്രട്ടറി അവധിയിലായിരുന്നു. ഇത് പഞ്ചായത്ത് ഭരണസമിതിയുടെ എതിർപ്പിന്​ ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിക്കാൻ വന്ന സെക്രട്ടറിയെ ഭരണ സമിതി അതിന് അനുവദിച്ചിരുന്നില്ല.

Tags:    
News Summary - Pavaratty Panjayat Secretory Commit Suicide - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-15 02:16 GMT