Posted On
date_range Updated On
date_range പാറ്റൂർ ഭൂമിയിടപാട്: ഹൈകോടതി ഇന്ന് ഹരജി പരിഗണിക്കും
കൊച്ചി: പാറ്റൂർ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. പാറ്റൂർ കേസിലെ ഭൂമി പതിവ് രേഖകൾ അപൂർണ്ണമാണ് എന്ന് വിജിലൻസ് ഡയറക്ടർ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്മേൽ ഹൈകോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. രേഖാമൂലം വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിശദീകരണം വൈകിയ സാഹചര്യത്തിൽ ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമർശനം ഉന്നയിച്ചു. പാറ്റൂർ കേസിലെ ഭൂമി പതിവ് രേഖകൾ പൂർണ്ണമാണ് എന്നും ഹൈകോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹരജി ഇന്ന് വീണ്ടും പരിഗണനയ്ക്കെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.