വി.ഡി സതീശൻ
തിരുവനന്തപുരം: പ്രളയ സമാന സാഹചര്യത്തിന് കാരണം അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണെന്ന രീതിയിൽ തെറ്റായ പ്രചാരണങ്ങൾ വ്യാപകമാണെന്നും ജനങ്ങളിൽ ഉത്കണ്ഠയുണ്ടാക്കുന്ന ഇത്തരം കുപ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് വളരെ താഴെയാണ്.
ഇടുക്കി ജലസംഭരണിയിൽ 38.91 ശതമാനമേ വെള്ളമുള്ളൂ. ഇടമലയാറിൽ 46.64 ഉം ബാണാസുരയിൽ 52.9 ഉം കക്കിയിൽ 44.82 ഉം കല്ലടയിൽ 45ഉം മലമ്പുഴയിൽ 35ഉം പീച്ചിയിൽ 34ഉം ശതമാനമേ വെള്ളമുള്ളൂ. അണക്കെട്ടുകളുടെ ചുമതലയുള്ള വകുപ്പുകൾ രണ്ടുവട്ടം കൂടിയാലോചിച്ച ശേഷം കലക്ടറുടെ അനുമതിയോടെ മാത്രമേ തുറക്കാവൂ. ഇതിൽ നിന്ന് വ്യത്യസ്തമായ സ്ഥിതിയുള്ളത് മൂഴിയാറിലാണ്. ചെറിയ അണക്കെട്ടാണിതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: പല ജില്ലകളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ജാഗ്രതാ നിർദേശം നൽകി. റോഡരികിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നിർദേശം നൽകണം. മണ്ണിടിച്ചിലുണ്ടാകുന്ന സാഹചര്യങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. റോഡുകളിലേക്ക് പതിക്കുന്ന മണ്ണ്, കല്ല് മരങ്ങൾ എന്നിവ നീക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ സുരക്ഷ കൂടി പരിഗണിക്കണം. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങളിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധന നടത്തും. അപകട സ്ഥലത്ത് ആളുകൾ കൂടി നിൽക്കുന്നത് ഒഴിവാക്കണം. ജില്ലാ കലക്ടർമാരുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും നിരന്തര ആശയവിനിമയം നടത്തുന്നതായി മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: പത്തനംതിട്ടയിലൊഴികെ മറ്റ് ജില്ലകളിലെല്ലാം മഴക്കെടുതിയും അനുബന്ധ സ്ഥിതിഗതികളും നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മഴക്കെടുതി സംബന്ധിച്ച അവലോകന യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയിലെ കുറച്ചു സ്ഥലങ്ങളിൽ വെള്ളം ഇറങ്ങാനുണ്ട്. ജില്ലക്കു വേണ്ടി പ്രത്യേക സന്നാഹങ്ങൾ സർക്കാർ ഏർപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികളുള്ള 14 ബോട്ടുകൾ ചെങ്ങന്നൂരിൽ എത്തിച്ചിട്ടുണ്ട്.
സുളൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ തിരുവനന്തപുരത്ത് എത്തി. എൻ.ഡി.ആർ.എഫിന്റെ ഒരു സംഘത്തെയും ചെങ്ങന്നൂരിലേക്ക് നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ പൊലീസിനെയും ഫയർഫോഴ്സ് സംവിധാനങ്ങളെയും വിന്യസിച്ചു. ഹെലികോപ്റ്ററിൽ നിന്നും അല്ലാതെയും ഭക്ഷണം വിതരണം ചെയ്യാനുള്ള പാക്കറ്റുകൾ തയ്യാറാണ്. എൻ.ഡി.ആർ.എഫിന്റെ രണ്ട് ടീമുകളെ കോട്ടയത്തിനായി നിയോഗിച്ചു. ആരക്കോണത്ത് നിന്ന് രണ്ട് ടീമുകളെ കൂടി ആവശ്യപ്പെട്ടു. ഹെലികോപ്റ്ററും എത്തി. ഐ.ടി.ബി.പി സംഘത്തെ ആവശ്യമെങ്കിൽ ആലപ്പുഴയിൽ വിന്യസിക്കും. കണ്ണൂർ, വയനാട് ജില്ലകൾക്ക് വേണ്ടി ഡിഫൻസ് സെക്യൂരിറ്റി കോർപ്സിനെയും ഏർപ്പെടുത്തും. കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.